പ്രണയം തുറന്നു പറഞ്ഞോളു…ഡേറ്റിങ് ഫീച്ചറുമായി ഫേസ്ബുക്ക്

പ്രണയം തുറന്നു പറഞ്ഞോളൂ… ! നെറ്റി ചുളിക്കാന്‍ വരട്ടെ .. സംഗതി ഫേസ്ബുക്കിലാണ്… സംവദിക്കാനും ആശയ വിനിയത്തിനും ഇടമുള്ള ഫേസ്ബുക്കില്‍ ഇനി പ്രണയം തുറന്നു പറയാനും ഒരിടം വരുന്നു…
യുവാക്കള്‍ക്കിടയില്‍ സ്വീകാര്യത വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി പുതിയ
ഫീച്ചര്‍ അവതരിപ്പിക്കുകയാണ് ഫേസ്ബുക്ക്. ഡേറ്റിങ് ഫീച്ചറാണ് ഫേസ്ബുക്ക് ഇതിനായി അവതരിപ്പിക്കുന്നത്. അഞ്ചു വര്‍ഷത്തിനു ശേഷമുള്ള ഫേസ്ബുക്കിനെ അടിമുടി മാറ്റാനുള്ള തഅധികൃതരുടെ തീരുമാനത്തിന് പിന്നാലെയാണ് ടിന്റര്‍ പോലുള്ള ഡേറ്റിങ് ആപ്പുകളുടെ മാതൃക പിന്തുടരാന്‍ ഫേസ്ബുക്കും തയ്യാറാവുന്നത്. ഡേറ്റിങ് എന്നതിലുപരി സുഹൃത്തിനാേട് പ്രണയം തുറന്നു പറയാനുള്ള അവസരവും ഒരുക്കുന്നുണ്ട്.
18 വയസ്സിന് മുകളില്‍ ഉള്ളവര്‍ക്കായിരിക്കും ഫേസ്ബുക്കിന്റെ ഈ സേവനം ലഭ്യമാവുക. ഇത് ഇതില്‍ പരസ്യങ്ങള്‍ ഉണ്ടാവില്ലെന്നും പണം നല്‍കി കൂടുതല്‍ സൗകര്യങ്ങളോടുകൂടിയുള്ള സേവനവും ലഭിക്കും. സുഹൃത്തുക്കളുടെ പട്ടികയില്‍ നിന്നും ഒമ്പത് പേരോട് ഇഷ്ടം പ്രകടിപ്പിക്കാം. ഇക്കാര്യം ആ സുഹൃത്തുക്കള്‍ക്ക് നോട്ടിഫിക്കേഷന്‍ ആയി ലഭിക്കുമെന്നുമാത്രമല്ല, തിരിച്ചു ഇഷ്ടം പ്രകടിപ്പിക്കുന്നുവെങ്കില്‍ അത് നോട്ടിഫിക്കേഷനായി ലഭിക്കും.മാത്രമല്ല, ഒരേപോലെ ഇഷ്ടങ്ങളും താല്‍പര്യങ്ങളും ഉള്ളവര്‍ക്ക് പൊട്ടന്‍ഷ്യല്‍ പാര്‍ട്ടനേഴ്സ് എന്ന നിര്‍ദ്ദേശവും ലഭ്യമാകും. 19 രാജ്യങ്ങളിലാണ് ഫെയ്സ്ബുക്ക് ആദ്യഘട്ടത്തില്‍ ഈ സേവനം ലഭ്യമാക്കുക. എന്നാല്‍ ഇന്ത്യ ഇതില്‍ ഉള്‍പ്പെടില്ല.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here