ശരീരഭാരം കുറക്കുന്നതുമായി ബന്ധപ്പെട്ട മിഥ്യാധാരണകള്‍…

ഇക്കാലഘട്ടത്തില്‍ ശരീരഭാരം കുറക്കുന്നതിനും ഫിറ്റ്നസിനുമായി വളരെയധികം വിവരങ്ങള്‍ സോഷ്യല്‍ മീഡിയകളിലും മറ്റ് ഗൂഗിള്‍ സൈറ്റുകളിലും ലഭ്യമാണെങ്കിലും ഇതുമായി ബന്ധപ്പെട്ടുള്ള മിഥ്യാധാരണകള്‍ ഏറെയാണ്. ശരിയേത് തെറ്റേതെന്ന് തിരിച്ചറിയുക എന്നതാണ് ഏറ്റവും കടുത്ത വെല്ലുവിളി. ശരീരത്തിന് നല്ലതെന്നുകരുതി നാം പിന്തുടരുന്ന പല തെറ്റായ ചര്യകളും ശരീരത്തിന് ഹാനികരമായി മാറിയേക്കാം. അത്തരം ചില മിഥ്യാധാരണകള്‍…
കാര്‍ബോഹൈഡ്രേറ്റുകള്‍ ഒഴിവാക്കുന്നത് ശരീരഭാരം കുറക്കാന്‍ സഹായിക്കും എന്നത്. എന്തന്നാല്‍, അവ ശരീരഭാരം വര്‍ധിപ്പിക്കുന്നതായി കാണുന്നു എന്നതാണ് കാരണം. എന്നാല്‍ ജീവന്‍ നിലനിര്‍ത്തുന്നതില്‍ ഒരു പ്രധാന ഘടകമാണ് കാര്‍ബോഹൈഡ്രേറ്റുകള്‍. കാര്‍ബോഹൈഡ്രേറ്റുകള്‍ നല്ലതും ചീത്തയുമായി വേര്‍തിരിച്ചിട്ടുണ്ട്. ബ്രെഡ്, പാസ്ത, ഇന്‍സ്റ്റന്‍ഡ് നൂഡില്‍സ് തുടങ്ങിയവയില്‍ മോശം കാരര്‍ബോഹൈഡ്രേറ്റുകളാണുള്ളത്. ഇത് ശരീരഭാരം വര്‍ധിപ്പിക്കാന്‍ കാരണമാകുന്നു.എന്നാല്‍ നാരുള്ള ഭക്ഷണപതാര്‍ത്ഥങ്ങളില്‍ നല്ല കാര്‍ബോഹൈഡ്രേറ്റുകളാണ് അടങ്ങിയിരിക്കുന്നത്.
കൊഴുപ്പിനെയും നല്ലതും ചീത്തയുമായി വേര്‍തിരിച്ചിട്ടുണ്ട്. നല്ല കൊഴുപ്പ് ആരോഗ്യം നിലനിര്‍ത്തുന്നതിനും രക്ത ധമനികളില്‍ ആവരണം സൃഷ്ടിക്കുന്നതിനും സഹായിക്കുന്നു. കലോറി കൂടിയതെങ്ങിലും ചീസും അവകാഡോയും ഒലിവ് ഓയിലുമെല്ലാം ശരീരഭാരം കുറക്കാന്‍ സഹായിക്കുന്ന തരം കൊഴുപ്പുകള്‍ അടങ്ങിയ ഭക്ഷണ പദാര്‍ഥങ്ങളാണ്.
പട്ടിണി കിടക്കുന്നതും ഭക്ഷണം ഒഴിവാക്കുന്നതും ശരീരഭാരം വേഗം കുറയ്ക്കും എന്നത് കൗമാരക്കാര്‍ക്കും യുവാക്കള്‍ക്കും ഇടയില്‍ നിലനില്‍ക്കുന്ന ധാരണയാണ്. എന്നാല്‍ എത്ര തന്നെ അത് ഗുണകരമാണെന്ന് അവകാശപ്പെട്ടാലും ഭക്ഷണം ഒഴിവാക്കുന്ന രീതി ശരീരത്തിന് ദോഷമായിത്തന്നെ ഭവിക്കും. കുറച്ചുനാള്‍ ഭക്ഷണമൊഴിവാക്കുന്നവരാണ് നമുക്കിടയില്‍ കൂടുതലും. എന്നാല്‍ പിന്നീട് ഭക്ഷണം കഴിക്കാന്‍ തുടങ്ങുമ്പോള്‍ കയ്യില്‍ കിട്ടിയതെല്ലാം കഴിക്കുന്ന പ്രവണതയാണ് കണ്ടുവരുന്നത്. ഇത് ശരീരത്തെ ദോഷമായി ഭവിക്കും.
വെറുംവയറ്റില്‍ വ്യായാമമാണ് ഡയറ്റിങ്ങിനെ മുഖ്യ ഘടകം എന്ന് വിസശ്വസിക്കു്‌നനവരും കുറവല്ല, വെറുംവയറ്റിലെ വ്യായാമം മാംസപേശികള്‍ക് ക്ഷയം സംഭവിക്കാന്‍ കാരണമാകുന്നു. അതിനാല്‍ വ്യായാമത്തിനു മുന്‍പ് ലഘുവായ ഭക്ഷണമോ പോഷകാഹാരമോ കഴിക്കുന്നതാണ് ഉത്തമം. എളുപ്പം ദഹിക്കാവുന്ന ആഹാരം കഴിക്കാവുന്നതാണ്.
മറ്റൊന്ന് നമ്മള്‍ തെരഞ്ഞെടുക്കുന്ന സ്നാക്കുകളാണ്. അവയില്‍ ഒളിഞ്ഞിരിക്കുന്ന അപകടം ചെറുതല്ല, വറുത്തതും പൊരിച്ചതും അതിമധുമുള്ളതുമായ പദാര്‍ത്ഥങ്ങള്‍ കഴിക്കുന്നതിലൂടെ ശരീരത്തില്‍ മോശമായ കൊഴുപ്പ് അടിഞ്ഞു കൂടുന്നു. ഇതേ സമയം ആരോഗ്യപൂര്‍ണമായ സ്നാക്ക്കുകള്‍ ഭാരം കുറക്കാന്‍ സഹായിക്കുന്നു.
ശരീരഭാരം കുറയുന്നത് കണ്ണടച്ചു തുറക്കുമ്പോള്‍ സംഭവിക്കുന്നതല്ല. അതിനു നല്ല ക്ഷമാശീലവും മനക്കരുത്തും അനിവാര്യമാണ്. മിഥ്യാധാരണകളില്‍ അകപ്പെടാതിരിക്കാന്‍ ശ്രദ്ധിക്കുക.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here