കുന്നത്തുനാട് നിലംനികത്തല്‍ അനുവദിച്ച റവന്യുവകുപ്പ് നടപടിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു

ജില്ലാ കളക്ടറുടെ ഉത്തരവിനെ മറികടന്ന് കുന്നത്തുനാട് നിലംനികത്തല്‍ അനുവദിച്ച റവന്യുവകുപ്പ് നടപടിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. കൃഷിഭൂമിയിലേക്ക് ഇന്ന് കോണ്‍ഗ്രസ് പ്രതിഷേധ മാര്‍ച്ച് നടത്തി. സിപിഎം നേതാക്കള്‍ നടത്തിയ കോടികളുടെ അഴിമതിയാണ് ഉത്തരവിന് പിന്നില്ലെന്ന് യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബഹനാന്റെ ആരോപണം. വിഷയം പരിശോധിക്കുമെന്ന് റവന്യൂമന്ത്രി പറഞ്ഞു.
റവന്യൂ വകുപ്പ് എറണാകുളം ജില്ലയിലെ കുന്നത്ത് നാട്ടില്‍ 15 ഏക്കര്‍ നികത്താന്‍ അനുമതി കൊടുത്തത് കോടികള്‍ കൈകൂലി വാങ്ങിയാണെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു. മുഖ്യമന്ത്രി അടക്കമുള്ള സിപിഎം നേതാക്കള്‍ക്ക് ഈ അഴിമതിയില്‍ പങ്കുണ്ടെന്നാണ് ആക്ഷേപം. ജില്ലാ കളക്ടറുടെ ഉത്തരവിനെ മറികടന്ന് നിലം നികത്താന്‍ അനുവദിച്ച റവന്യൂ വകുപ്പിന്റെ നടപടിക്കെതിരെ കോണ്‍ഗ്രസ് പ്രതിഷേധ സമരം സംഘടിപ്പിച്ചു. ഇതിന്റെ ഭാഗമായി ഇന്ന് ഭൂമിയിലേക്ക് മാര്‍ച്ച് നടത്തി. സ്ഥലം എംഎല്‍എ വിപി സജീന്ദ്രന്‍ എംഎല്‍എ യുടെ നേതൃത്വത്തിലായിരുന്നു മാര്‍ച്ച്.
കുന്നത്തുനാട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച മാര്‍ച്ച് യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബഹനാന്‍ ഉദ്ഘാടനം ചെയ്തു. ഭൂമി പൂര്‍വ്വ സ്ഥിതിയിലാക്കുന്നത് വരെ സമരവുമായി മുന്നോട്ട് പോകുമെന്ന് ബെന്നി ബഹനാന്‍ പറഞ്ഞു.
ഭൂമി പൂര്‍വ്വസ്ഥിതിയിലാക്കണമെന്ന ജില്ലാ കളക്ടറുടെ ഉത്തരവ് മറികടന്നാണ് റവന്യൂ വകുപ്പ് കൂടുതല്‍ നിലം നികത്താന്‍ പുതിയ ഉത്തരവിട്ടത്. മാത്രമല്ല സിപിഎമ്മുമായി അടുപ്പമുള്ള വ്യവസായിയുടെ ബിസിനസ് പങ്കാളിക്ക് വേണ്ടി ഭൂമി നികത്താന്‍ റവന്യൂ വകുപ്പ് അനുമതി നല്‍കി എന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here