സോഷ്യല്‍ മീഡിയയില്‍ തരംഗമായി ആര്‍സിബി ഫാന്‍ ദീപിക ഘോഷ്

ഹൈദരാബാദ് സണ്‍റൈസേഴ്‌സും ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സും തമ്മിലുള്ള മത്സരം കഴിഞ്ഞ് രണ്ട് ദിവസം ആകുമ്പോഴും സോഷ്യല്‍ മീഡിയയില്‍ തരംഗമായി ആര്‍സിബി ആരാധിക ദീപിക ഘോഷ്.
മത്സരം കഴിഞ്ഞപ്പോള്‍ തന്നെ ആരാധകഹൃദയത്തില്‍ ഇടം പിടിച്ച ദീപികഘോഷിന്റെ ചിത്രം ഇന്‍സ്റ്റയിലും ട്വിറ്ററിലും ഇതിനോടകം വന്‍ ഹിറ്റായി മാറിയിരിക്കുന്നു. ചുവന്ന ഓഫ് ഷോള്‍ഡര്‍ ക്രോപ് ടോപ് ധരിച്ച ഈ പെണ്‍കുട്ടി ദീപിക ഘോഷ് തന്നെ ആണോ എന്ന ചോദ്യമാണ് സാമൂഹ്യമാധ്യമങ്ങളില്‍ ഉയരുന്നത്. പന്ത്രണ്ടാം സീസണിലെ അവസാന മത്സരത്തിലാണ് സണ്‍റൈസേഴ്സുമായി ഏറ്റുമുട്ടി ആര്‍സിബി വിജയം കൈവരിച്ചത്. മത്സരത്തിലുടനീളം ക്യാമറക്കണ്ണുകള്‍ ഈ ആരാധികയെ എടുത്തുകാണിച്ചിരുന്നു.
വിരാട് കോഹ്ലിയുടെ ഓരോ ഷോട്ടിനും ദീപിക ആവശത്തോടെ കൈയടിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. എന്നാല്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിന്റെ കടുത്ത ആരാധികയായ ദീപികയുടെ ഇന്‍സ്റ്റാഗ്രാം തുറന്ന് നോക്കിയവര്‍ ഞെട്ടി. ബോളിവുഡ് താരങ്ങളായ ഷാരൂഖാനും രണ്‍വീര്‍ സിംഗും അര്‍ജുന്‍ കപൂറും താര സുതാര്യയും ഒക്കെ ഒപ്പം നിന്നുള്ള ഫോട്ടോകളും വിഡിയോകളും തിങ്ങിനിറഞ്ഞ അക്കൗണ്ട് കണ്ടവര്‍ ഇവളാരെന്ന് അറിയാന്‍ തിടുക്കംക്കൂട്ടി.
Thanks for all the love ?
Forever #RCBgirl #DeepikaGhose pic.twitter.com/vFrnx3z45T
— Deepika ghose (@deepikaghose_) May 5, 2019
ടീമിന്റെ ഭാഗ്യമാണ് ഈ പെണ്‍കുട്ടിയെന്നും അടുത്ത സീസണിലെ മത്സരങ്ങള്‍ക്ക് ഇവളെ കൊണ്ടുവരണമെന്നുംവരെ ആരാധകര്‍ പോസ്റ്റുകളില്‍ കുറിച്ചു. ബോളിവുഡ് സ്‌റ്റൈലിസ്‌റ് ആയ ദീപിക ഘോഷ് വൈകാതെ വെള്ളിത്തിരയിലേക്ക് കടന്നുവുമെന്നും പ്രതീക്ഷിക്കുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here