Advertisement

എസ്.എസ്.എൽ.സി പരീക്ഷാഫലം ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിക്ക് പ്രഖ്യാപിക്കും

May 6, 2019
1 minute Read

ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാഫലം ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിക്കു പ്രഖ്യാപിക്കും. ടി.എച്ച്എൽഎസി, എ.എച്ച്.എസ്.എൽ.സി പരീക്ഷകളുടെ ഫല പ്രഖ്യാപനവും ഇതോടൊപ്പം നടക്കും. 4,35,142 വിദ്യാർത്ഥികളാണ് സംസ്ഥാനത്ത് ഇത്തവണ എസ്എസ്എൽസി പരീക്ഷയെഴുതിയത്.

ഏപ്രിൽ 5 നാണ് മൂല്യനിർണയം ആരംഭിച്ചത്. 54 കേന്ദ്രീകൃത ക്യാമ്പുകളിലായി മൂന്നു ഘട്ടങ്ങളിലായി ഏപ്രിൽ 29ന് മൂല്യനിർണയം പൂർത്തിയാക്കി. ഇന്ന് ഉച്ചയ്ക്കു രണ്ട് മണിക്ക് വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് ഫല പ്രഖ്യാപനം നടത്തും.

Read Also : ഹയർ സെക്കൻഡറി പരീക്ഷാഫലം ബുധനാഴ്ച പ്രഖ്യാപിക്കും

പിആർഡി ലൈവ്, കൈറ്റ് നിർമ്മിച്ച എസ്എസ്എൽസി ഫലം 2019, എന്നീ മൊബൈൽ ആപ്പുകളിലും വിദ്യാഭ്യാസ വകുപ്പന്റെ വിവിധ വെബ് സൈറ്റുകളിലും ഫലം ലഭ്യമാകും.

97.84% ആയിരുന്നു കഴിഞ്ഞ വർഷത്തെ വിജയശതമാനം. ഇത്തവണ ചില പോയിന്റുകൾ മാത്രമെ കൂടാൻ സാധ്യതയുള്ളുവെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ കണക്കു കൂട്ടൽ ഫലപ്രഖ്യാപനത്തിന് വേണ്ട നടപടിക്രമങ്ങളെല്ലാം പൂർത്തീകരിച്ചിട്ടുണ്ട്. മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് വാങ്ങുന്ന കുട്ടികളുടെ ഫോട്ടൊ സഹിതമായിരിക്കും ഇത്തവണത്തെ ഫലം സൈറ്റുകളിൽ വരിക.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top