എന്താണ് എബോള വൈറസ് ? ലക്ഷണങ്ങൾ എന്ത് ? ചികിത്സ എങ്ങനെ ?

ലോകത്തെ ഭീതിയിലാഴ്ത്തി വീണ്ടും എബോള വൈറസ് പടർന്ന് പിടിക്കുന്നു. വൈറസ് ബാധയിൽ മരിച്ചവരുടെ എണ്ണം 1,008 ആയി. രജിസ്റ്റർ ചെയ്യപ്പെട്ട 1510 കേസുകളിൽ നാനൂറുപേരെ നിലവിൽ ഇതുവരെ രക്ഷിക്കാനായിട്ടുണ്ടെങ്കിലും കഴിഞ്ഞ ഒരാഴ്ച രാജ്യത്ത് വൈറസ് ബാധ പടർന്നു പിടിക്കുകയാണ്.
എന്താണ് എബോള ?
എബോള വൈറസ് രോഗം അഥവാ എബോള ഹീമോർഹാജിക് മനുഷ്യരിലും മറ്റു മൃഗങ്ങളിലും പടരുന്ന ഒരുതരം പനിയാണ്. 976 ലാണ് വൈറസ് ആദ്യമായി സ്ഥിരീകരിച്ചത് .സൗത്ത് സുഡാനിലെ നാസാരയിലും റിപ്പബ്ലിക്ക് ഓഫ് കോംഗോയിലെ യാമ്പുകുയിലുമാണ് വൈറസ് ആദ്യമായി റിപ്പോർട്ട് ചെയ്തത്. 2014 മാർച്ച് 3 നാണ് എബോളയെ ഒരു രോഗമായി ലോക ആരോഗ്യ സംഘടന പ്രഖ്യാപിക്കുന്നത് . 1 കോംഗോയിലെ ഒരു നദിയുടെ പേരിൽ അറിയപ്പെടുന്ന ഈ രോഗം ഇതുവരെ ഇന്ത്യയിൽ സ്ഥിരീകരിച്ചിട്ടില്ല .
Read Also : കോംഗോയില്‍ എബോള വൈറസ് പടരുന്നു; മരിച്ചവരുടെ എണ്ണം 1,008 ആയി
ലക്ഷണങ്ങൾ
വൈറസ് ശരീരത്തിൽ പ്രവേശിച്ച് മൂന്ന് ആഴ്ച്ചയ്ക്ക് ശേഷം പനി, വരണ്ട തൊണ്ട , പേശി വേദന, തലവേദന എന്നീ ലക്ഷണങ്ങൾ പ്രകടമാവും. പെട്ടന്നു തന്നെ കരളും വൃക്കയും തകരാറാവും.
രോഗകാരണം എന്ത് ?
എബോള വൈറസ് ആണ് ഈ തീവ്രമായ പനിക്ക് കാരണം. എബോള ബാധിച്ച് മരിച്ചവരുടെ രക്തത്തിൽ നിന്നും മറ്റും രോഗം പടരാം. മനുഷ്യരിൽ പ്രധാനമായും എബോള എത്തുന്നത് മൃഗങ്ങളിലൂടെയാണ് . കുരങ്ങ് , പന്നി ,വവ്വാൽ എന്നീ മൃഗങ്ങളുടെ ശരീരത്തിൽ എബോള വൈറസ് ഉണ്ടാകും ഇവരുടെ സ്പർശനത്തിലൂടെയോ അവയുടെ മാംസം ഭക്ഷിക്കുന്നതിലൂടെയോ രോഗം മനുഷ്യരിലേക്ക് പകരാം . മലിനമായ ഭക്ഷ്യവസ്തുക്കൾ , വെള്ളം , വായു എന്നിങ്ങനെ പലരീതിയിലൂടെയും രോഗം പടരാം.
ചികിത്സ
എബോള വൈറസ് ബാധിതർ രോഗം ബേധമായി ജീവിതത്തിലേക്ക് തിരിച്ചുവരാനുള്ള സാധ്യത കുറവാണെന്ന് ഡോക്ടർമാർ അഭിപ്രായപ്പെടുന്നു. 25% മുതൽ 90% വരെയാണ് മരണസാധ്യത .
പ്രതിരോധം
വൈറസ് നമ്മുടെ ശരീരത്തിൽ കയറാതെ നോക്കുക എന്നതാണ് പ്രധാനം. മരുന്നുകളും, ഓറൽ റീഹൈഡ്രേഷൻ ചികിത്സയും ഉപയോഗിച്ച് തുടക്കത്തിൽ തന്നെ ചികിത്സ ആരംഭിക്കാവുന്നതാണ് . ശരിയായി പാചകം ചെയ്ത മാംസം ഭക്ഷിച്ചും, ശുദ്ധമായ വെള്ളം മാത്രം കുടിച്ചും ഒരുപരിധി വരെ രോഗം തടയാം. രോഗബാധിതരെ മറ്റുള്ളവരിൽ നിന്നും മാറ്റി പാർപ്പിക്കുന്നതും രോഗം പടരുന്നത് തടയാൻ സഹായിക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here