Advertisement

കളിക്കാരുടെ ഭാവി നശിപ്പിച്ച സ്വാർത്ഥൻ; അഫ്രീദിക്കെതിരെ പാക് താരം ഇമ്രാൻ ഫർഹത്

May 7, 2019
13 minutes Read

ഷാഹിദ് അഫ്രീദിക്കെതിരെ രൂക്ഷ വിമർശനവുമായി പാക് ബാറ്റ്സ്മാൻ ഇമ്രാൻ ഫർഹത്. തൻ്റെ സ്വാർത്ഥത കൊണ്ട് ഒരുപാട് കളിക്കാരുടെ ഭാവി നശിപ്പിച്ചിട്ടുള്ളയാളാണ് അഫ്രീദിയെന്നായിരുന്നു ഫർഹതിൻ്റെ വിമർശനം. തൻ്റെ ആത്മകഥയായ ഗെയിം ചെയ്ഞ്ചറിലെ വെളിപ്പെടുത്തലുകളിലൂടെ അഫ്രീദി വാര്‍ത്തകളില്‍ ഇടംപിടിക്കുമ്പോഴാണ് ഇമ്രാന്‍ ഫര്‍ഹതിന്റെ വിമര്‍ശനം. ട്വിറ്ററിലൂടെയാണ് ഫർഹത് മുൻ താരത്തിനെതിരെ രംഗത്തു വന്നത്.

തന്റെ പ്രായത്തെ കുറിച്ച് 20 വര്‍ഷത്തോളം നുണ പറഞ്ഞ വ്യക്തിയാണ് പാകിസ്താന്റെ ഇതിഹാസ താരങ്ങളെ വിമര്‍ശിക്കുന്നത് എന്ന് ഇമ്രാന്‍ ഫര്‍ഹത് കുറ്റപ്പെടുത്തി. അഫ്രീദിയുടെ പുസ്തകത്തിലെഴുതിയിരിക്കുന്ന കാര്യങ്ങള്‍ കേള്‍ക്കുകയും വായിക്കുകയും ചെയ്തപ്പോള്‍ എനിക്ക് ലജ്ജ തോന്നി. ഈ വിശുദ്ധനെ കുറിച്ച് എനിക്ക് ഒരുപാട് പറയാനുണ്ട്. ഒരു രാഷ്ട്രീയക്കാരന്‍ ആകാനുള്ള എല്ലാ കഴിവും അഫ്രീദിക്കുണ്ടെന്നും ഫര്‍ഹത് ട്വീറ്റിലൂടെ പറയുന്നു.

എനിക്ക് ചില കഥകള്‍ പറയാനുണ്ട്. സ്വാര്‍ത്ഥത നിറഞ്ഞ ഈ താരത്തെ കുറിച്ച് പറയാന്‍ മടിച്ച് നില്‍ക്കുന്ന കളിക്കാരെല്ലാം മുന്നോട്ട് വരണം. നിരവധി കളിക്കാരുടെ കരിയര്‍ ഇല്ലാതാക്കിയ അഫ്രീദിയെ കുറിച്ചുള്ള ചരിത്രം എല്ലാവരും തുറന്നു പറയാന്‍ തയ്യാറാവണം എന്നും ഫര്‍ഹത് തന്റെ ട്വീറ്റില്‍ പറയുന്നു.

പാക് മുന്‍ ക്രിക്കറ്റ് താരങ്ങളായ ജാവേദ് മിയാന്‍ദാദ്, വഖാര്‍ യുനിസ്, ഇന്ത്യന്‍ മുന്‍ താരം ഗൗതം ഗംഭീര്‍ എന്നിവരുള്‍പ്പെടെയുള്ള കളിക്കാരെയാണ് അഫ്രീദി തന്റെ ആത്മകഥയിലൂടെ വിമര്‍ശിക്കുന്നത്. ഇതിനിടെ, അഫ്രീദിയുടെ ആത്മകഥ വിലക്കണമെന്നാവശ്യപ്പെട്ട് പാകിസ്താന്‍ കോടതിയില്‍ ഹര്‍ജിയും ഫയല്‍ ചെയ്തിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top