സംസ്ഥാന മന്ത്രിസഭായോഗം ഇന്ന് ചേരും

സംസ്ഥാന മന്ത്രിസഭായോഗം ഇന്ന് ചേരും. ദേശീയപാത വികസനത്തിന്റെ രണ്ടാം മുൻഗണനപട്ടികയിലേക്ക് സംസ്ഥാനത്തെ മാറ്റിയ സാഹചര്യം യോഗം ചർച്ച ചെയ്യും. വിഷയത്തിൽ കേന്ദ്രത്തെ വീണ്ടും സമീപിക്കുന്നത് സംബന്ധിച്ച തീരുമാനവും ഇന്നത്തെ യോഗത്തിലുണ്ടായേക്കും.
യൂറോപ്യന്‍ സന്ദര്‍ശനത്തിനായി മുഖ്യമന്ത്രി നാളെ യാത്ര തിരിക്കുന്ന സാഹചര്യത്തിലാണ് മന്ത്രിസഭായോഗം നേരത്തേയാക്കിയത്. നിയമസഭാ സമ്മേളനത്തിന്‍റെ തീയതി സംബന്ധിച്ചും ഇന്നത്തെ മന്ത്രിസഭാ യോഗത്തിൽ തീരുമാനമുണ്ടാകും. ഈമാസം 27 മുതല്‍ സഭാ സമ്മേളനം ആരംഭിക്കാനാണ് സാധ്യത.
മെയ് 9ന് നെതര്‍ലാന്‍സിലെ പരിപാടികളോടെയാണ് മുഖ്യമന്ത്രിയുടെ യൂറോപ്യന്‍ സന്ദര്‍ശനത്തിന് തുടക്കമാകുന്നത്. നെതര്‍ലാന്‍സിലെ ഐ.ടി മേഖലയിലെ കൂട്ടായ്മയായ ടി.എന്‍.ഒ പ്രതിനിധികളുമായും വ്യവസായ കോണ്‍ഫെഡറേഷന്‍ പ്രതിനിധികളുമായും അദ്ദേഹം ചര്‍ച്ച നടത്തും. പ്രളയ ദുരന്തം നേരിടുന്നതിന് നെതര്‍ലാന്‍സ് നടപ്പാക്കിയ നദീസംരക്ഷണ പദ്ധതിയായ “റൂം ഫോര്‍ റിവര്‍” പ്രദേശം മുഖ്യമന്ത്രി സന്ദര്‍ശിക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here