പരീക്ഷ എഴുതാന്‍ അനുവദിച്ചില്ല; ഫലം വന്നപ്പോള്‍ മിന്നുന്ന പ്രകടനം കാഴ്ചവെച്ച് സിബിന്‍

എസ്എസ്എല്‍സി പരീക്ഷ ഫലം പുറത്തു വന്നപ്പോള്‍ ഇടപ്പള്ളി സ്വദേശി സിബിന്റെ വിജയത്തിന് തിളക്കമേറെയാണ്. നൂറ് ശതമാനം വിജയത്തിനായി സ്‌കൂളിലെ പ്രധാന അധ്യാപിക പരീക്ഷ എഴുതിയ്ക്കാതിരുന്ന സിബിനെ ട്വന്റിഫോര്‍ വാര്‍ത്തയെത്തുടര്‍ന്ന് വിദ്യാഭ്യാസ മന്ത്രി ഇടപെട്ടാണ് പരീക്ഷ എഴുതിച്ചത്. എന്നാല്‍ പരീക്ഷ ഫലം വന്നപ്പോള്‍ സിബിന്‍ ഉന്നത വിജയം നേടി.
നോര്‍ത്ത് ഇടപ്പളളി ഗവണ്‍മെന്റ് വിഎച്ച്എസ്എസ്എച്ച്എസ്എസിലെ വിദ്യാര്‍ത്ഥിയായ സിബിന്‍ പരീക്ഷ എഴുതിയാല്‍ സ്‌കൂളിന്റെ വിജയത്തെ ബാധിക്കും എന്ന കാരണത്താല്‍ സിബിനെ പരീക്ഷ എഴുതിയ്ക്കില്ലെന്നായിരുന്നു പ്രധാന അധ്യാപികയുടെ നിലപാട്.
പ്രധാന അധ്യാപിക പരീക്ഷ എഴുതിക്കാതിരിക്കുന്ന സിബിനെക്കുറിച്ച് നാട്ടിലെ പൊതു പ്രവര്‍ത്തകരാണ് ട്വന്റി ഫോറിനെ വിവരം അറിയിച്ചത്. ട്വന്റി ഫോര്‍, വാര്‍ത്ത പുറത്തു വിട്ടതിനെത്തുടര്‍ന്ന് വിദ്യാഭ്യാസ മന്ത്രി നേരിട്ടിടപെട്ട് സിബിന് പരീക്ഷ എവുതാനുള്ള അവസരം ഒരുക്കുകയായിരുന്നു.
എന്നാല്‍ മറ്റ് അധ്യാപകരുടെയും പാര്‍ട്ടി പ്രവര്‍ത്തകരുടെ പിന്‍തുണയുമാണ് വിജയത്തിനു പിന്നിലെന്ന് കൂലിപ്പണി ചെയ്ത് സിബിനെ നോക്കുന്ന സിബിന്റെ അമ്മ സന്തോത്തിനിടയിലും വിതുമ്പലോടെ പറയാന്‍ മറന്നില്ല. തന്റെ വിജയം അപ്രതീക്ഷിതമായിരുന്നുവെന്നും പരീക്ഷയെഴുത്ത് ഒരു ചലഞ്ചയിരുന്നു എന്നും സിബിനും ട്വന്റി ഫോറിനോട് പ്രതികരിച്ചു.
സിബിന്‍ വിജയം നേടിയെങ്കിലും നൂറ് ശതമാനം വിജയം പ്രതീക്ഷിച്ചിരുന്ന സ്‌കൂളിന് അത് കൈവരിക്കാന്‍ കഴിഞ്ഞില്ല. കാരണം പ്രധാന അധ്യാപികയുടെ ശ്രദ്ധയില്‍പ്പെടാത്ത മൂന്നു കുട്ടികള്‍ പരാജയപ്പെട്ടു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here