ലാഹോറിൽ സ്‌ഫോടനം; മൂന്ന് പൊലീസുകാർ ഉൾപ്പെടെ 5 മരണം; 24 പേർക്ക് പരിക്ക്

ലാഹോറിലെ പ്രമുഖ സൂഫി പള്ളിയായ ദത്താ ദർബാറിന് പുറത്തുണ്ടായ സ്‌ഫോടനത്തിൽ മൂന്ന് പൊലീസുകാർ ഉൾപ്പെടെ അഞ്ച് പേർ കൊല്ലപ്പെട്ടു. മരിച്ച രണ്ട് പേർ പ്രദേശ വാസികളാണ്. 24 ഓളം പേർക്ക് പരിക്കേറ്റു.

ബുധനാഴ്ച രാവിലെയാണ് സംഭവം. പള്ളിക്ക് പുറത്ത് നിർത്തിയിട്ടിരുന്ന പൊലീസ് വാഹനത്തിന് നേരെയായിരുന്നു ബോംബാക്രമണം നടന്നത്. പരിക്കേറ്റവരിൽ എട്ട് പേരുടെ നില ഗുരുതരമാണെന്ന് സിറ്റി ഡിവിഷൻ എസ്പി സയിദ് ഗസാൻഫർ ഷാ പറഞ്ഞു. പരിക്കേറ്റ രണ്ട് പേരെ മയോ ആശുപത്രിയിലേക്ക് മാറ്റി. ഭീകരാക്രമണമാണ് നടന്നതെന്ന് പൊലീസ് സംശയിക്കുന്നു.


‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top