Advertisement

രാ​ജീ​വ് ഗാ​ന്ധി​ക്കെ​തി​രാ​യ മോ​ദി​യു​ടെ പ​രാ​മ​ർ​ശ​ങ്ങ​ൾ ത​ള്ളി ബി​ജെ​പി നേ​താ​വ്

May 8, 2019
Google News 1 minute Read

മു​ൻ പ്ര​ധാ​ന​മ​ന്ത്രി രാ​ജീ​വ് ഗാ​ന്ധി​ക്കെ​തി​രെ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ന​ട​ത്തി​യ ആ​രോ​പ​ണ​ങ്ങ​ൾ ത​ള്ളി ക​ർ​ണാ​ട​ക​യി​ലെ ബി​ജെ​പി നേ​താ​വും മു​ൻ എം​പി​യു​മാ​യ ശ്രീ​നി​വാ​സ പ്ര​സാ​ദ്. അ​ഴി​മ​തി​ക്കാ​ര​നാ​യാ​ണ് രാ​ജീ​വ് മ​രി​ച്ച​തെ​ന്ന് ആ​രും വി​ശ്വ​സി​ക്കി​ല്ലെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. എ​ൽ​ടി​ടി​ഇ ആ​ണ് രാ​ജീ​വി​നെ കൊ​ല​പ്പെ​ടു​ത്തി​യ​തെ​ന്ന് ഏ​ല്ലാ​വ​ർ​ക്കും അ​റി​യാ​മെ​ന്നും മ​റി​ച്ച് ചി​ന്തി​ക്കാ​ൻ ത​നി​ക്ക് പോ​ലു​മാ​കി​ല്ലെ​ന്നും ശ്രീ​നി​വാ​സ പ്ര​സാ​ദ് പ​റ​ഞ്ഞു.

ചെ​റു​പ്രാ​യ​ത്തി​ലെ വ​ലി​യ ഉ​ത്ത​ര​വാ​ദി​ത്ത​ങ്ങ​ൾ ഏ​റ്റെ​ടു​ത്ത​യാ​ളാ​ണ് രാ​ജീ​വെ​ന്നും വാ​ജ്പേ​യ്ക്കു പോ​ലും രാ​ജീ​വി​നേ​ക്കു​റി​ച്ച് ന​ല്ല​തു മാ​ത്ര​മേ പ​റ​യാ​നു​ണ്ടാ​യി​രു​ന്നു​ള്ളു​വെ​ന്നും ശ്രീ​നി​വാ​സ പ്ര​സാ​ദ് പ​റ​ഞ്ഞു. പ്ര​ധാ​ന​മ​ന്ത്രി​ ന​രേ​ന്ദ്ര മോ​ദി​യോ​ട് ത​നി​ക്ക് ഏ​റെ ബ​ഹു​മാ​ന​മു​ണ്ട്. എ​ന്നാ​ൽ, രാ​ജീ​വ് ഗാ​ന്ധി​യേ​ക്കു​റി​ച്ച് അ​ദ്ദേ​ഹം ഇ​ത്ത​രം പ​രാ​മ​ർ​ശ​ങ്ങ​ൾ ന​ട​ത്തേ​ണ്ടി​യി​രു​ന്നി​ല്ല- ശ്രീ​നി​വാ​സ പ്ര​സാ​ദ് കൂ​ട്ടി​ച്ചേ​ർ​ത്തു.

നേ​ര​ത്തെ, തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി​ക​ളി​ൽ സം​സാ​രി​ക്ക​വേ​യാ​ണ് പ്ര​ധാ​ന​മ​ന്ത്രി, രാ​ജീ​വി​നെ​തി​രെ തി​രി​ഞ്ഞ​ത്. രാ​ജീ​വ് ഗാ​ന്ധി രാ​ജ്യം ക​ണ്ട ഒ​ന്നാം ന​മ്പ​ർ അ​ഴി​മ​തി​ക്കാ​ര​നാ​ണെ​ന്നു പ​റ​ഞ്ഞ മോ​ദി ബൊ​ഫോ​ഴ്സ് കേ​സ് ഉ​യ​ർ​ത്തി​ക്കാ​ട്ടി വോ​ട്ട് തേ​ടാ​ൻ കോ​ൺ​ഗ്ര​സി​നെ വെ​ല്ലു​വി​ളി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

മോ​ദി​യു​ടെ വാ​ക്കു​ക​ൾ​ക്കെ​തി​രെ പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ൾ ഒ​ന്നാ​കെ അ​തി​രൂ​ക്ഷ വി​മ​ർ​ശ​ന​മാ​ണ് ഉ​ന്ന​യി​ച്ച​ത്. അ​തി​നി​ടെ​യാ​ണ് സ്വ​ന്തം പാ​ള​യ​ത്തി​ൽ നി​ന്നു​ത​ന്നെ​യു​ള്ള നേ​താ​ക്ക​ളും മോ​ദി​യു​ടെ വാ​ക്കു​ക​ൾ അ​തി​രു​ക​ട​ന്ന​തെ​ന്ന് വ്യ​ക്ത​മാ​ക്കി രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here