കൊല്ലം ജില്ലയിൽ ചിക്കൻപോക്‌സ് പടർന്നു പിടിക്കുന്നു

കൊല്ലം ജില്ലയിൽ ചിക്കൻപോക്‌സ് പടർന്നു പിടിക്കുന്നു. ചൂട് കൂടിയതാണ് രോഗബാധയ്ക്ക് കാരണം. ജില്ലയിലെ എല്ലാ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും രോഗ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കിയതായി ജില്ലാ ആരോഗ്യ വിഭാഗം അധികൃതർ പറഞ്ഞു
കഴിഞ്ഞ ജനുവരി മുതൽ ഏപ്രിൽ മാസം അവസാനം വരേ ജില്ലയിൽ ആയിരത്തിലധികം പേർക്കാണ് ചിക്കൻ പോക്‌സ് രോഗ ബാധ സ്ഥിതീകരിച്ചത്.കനത്ത ചൂടാണ് രോഗ ബാധയുണ്ടാകാൻ പ്രധാന കാരണം. കൊല്ലം നഗര പ്രദേശത്തും കിഴക്കൻ മേഖലയിലുമാണ് രോഗ ബാധ കൂടുതലായും ഉള്ളത്. ഇവിടുങ്ങളിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും ആശുപത്രികളിലും പ്രതിരോധ മരുന്നുകൾ ലഭ്യമാക്കിയതായി ആരോഗ്യ വകുപ്പ് അധികൃതർ പറഞ്ഞു.
രോഗം ഉള്ളവർ കഴിവതും മറ്റുള്ളവരുമായി സംമ്പർക്കം പുലർത്തരുത്. രോഗം ആരംഭിക്കുന്നതിന് മുമ്പുള്ള ദിവസങ്ങളിലും രോഗം ആരംഭിക്കുന്ന ദിവസങ്ങളിലുമാണ് രോഗം മറ്റുള്ളവരിലെക്ക് പകരുന്നത്. രോഗി ഉപയോഗിച്ച വസ്ത്രങ്ങൾ അണു വിമുക്തമാക്കണമെന്നും ആരോഗ്യ വകുപ്പ് നിർദേശിക്കുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here