സെറീബ്രൽ പാൾസിയുടെ പേരിൽ നിരവധി സ്കൂളുകൾ പ്രവേശനം നിഷേധിച്ച പെൺകുട്ടിക്ക് പരീക്ഷയിൽ ഉന്നത വിജയം

സെറീബ്രൽ പാൾസിയുടെ പേരിൽ നിരവധി സ്കൂളുകൾ പ്രവേശനം നിഷേധിച്ച പെൺകുട്ടിക്ക് സിബിഎസ്‌സി പത്താം ക്ലാസ് പരീക്ഷയിൽ ഉന്നത വിജയം. പരീക്ഷയിൽ 90.4 ശതമാനം വിജയം നേടിയാണ് അന്ധേരി സ്വദേശിയായ മംമ്ത വാർത്തകളിൽ ഇടം പിടിച്ചത്.
സെറീബ്രൽ പാൾസിയുള്ള ആളുകൾക്ക് സ്വയം നടക്കാനോ നന്നായി സംസാരിക്കാനോ എഴുതാനോ സാധിക്കാറില്ല. ഇതിനെ മറികടന്ന മംമ്ത ഫിസിയൊതെറാപ്പി ചികിത്സയ്ക്കായി കുറേയധികം സമയവും മാറ്റി വെച്ചെങ്കിലും 500ൽ 452 മാർക്ക് നേടിയാണ് ജയം കുറിച്ചത്. എഴുത്തു പരീക്ഷയ്ക്കു പകരം ഓറൽ എക്സാമായിരുന്നു മംമ്ത നേരിട്ടത്.
അമ്മയുടെ സഹായത്തോടെയായിരുന്നു മംമ്തയുടെ പഠനം. “വാക്കർ ഉപയോഗിച്ചായിരുന്നു അവൾ നടന്നിരുന്നത്. ഇത്തരം കുട്ടികൾക്ക് അവസരം നൽകാനെങ്കിലും സൂളുകൾ തയ്യാറാവണം.”- മംമ്തയുടെ അമ്മ പറയുന്നു. ഒരുപാട് ചിരിക്കുന്ന, കഠിനാധ്വാനിയായ ഒരു പെൺകുട്ടി എന്നാണ് മംമ്തയെപ്പറ്റി സ്കൂൾ പ്രിൻസിപ്പളുടെ അഭിപ്രായം.