ക്യാമ്പസുകളിൽ ഗുണ്ടകളെ വളർത്തിയെടുക്കാൻ സർക്കാർ കൂട്ട് നിൽക്കുകയാണെന്ന് കെഎസ്‌യു

കേരളത്തിലെ ക്യാമ്പസുകളിൽ ഗുണ്ടകളെ വളർത്തിയെടുക്കാൻ സർക്കാർ കൂട്ട് നിൽക്കുകയാണെന്ന് കെ.എസ്.യു. ആരോപിച്ചു. യൂണിവേഴ്‌സിറ്റി കോളേജിൽ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ ഒരു നടപടിയും സ്വീകരിക്കാത്ത സംസ്ഥാനവനിതാ കമ്മീഷനും യുവജന കമ്മീഷനും സിപിഎമ്മിന്റെ പോഷക സംഘടനകളായി മാറിയെന്നും കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം. അഭിജിത് കുറ്റപ്പെടുത്തി. വിഷയത്തിൽ ഇടപെടുക പോലും ചെയ്യാത്ത രണ്ടു കമ്മീഷനുകളും പിരിച്ചു വിടുകയാണ് വേണ്ടത്.വിദ്യാർത്ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ സർക്കാർ അടിയന്തരമായി ജ്യുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കണമെന്നും അഭിജിത് തിരുവനന്തപുരത്ത് ആവശ്യപ്പെട്ടു.
വിദ്യാർത്ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തെ കെഎസ്‌യു അതീവ ഗൗരവത്തോടെയാണ് കാണുന്നത്.കോളേജുകളിലെ അക്രമ പ്രവർത്തനങ്ങൾക്കെതിരെ നൽകുന്ന പരാതികൾ മുന്നോട്ട് പോകുന്നില്ല. ഇതിന് അടിയന്തരമായി പരിഹാരമുണ്ടാകണമെന്നും കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് ആവശ്യപ്പെട്ടു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here