ഐക്യരാഷ്ട്ര സഭയില്‍ ഇന്ത്യയ്ക്കും ജര്‍മ്മനിയ്ക്കും ബ്രസീലിനും ജപ്പാനും സ്ഥിരാംഗത്വം നല്‍കണമെന്ന് ഫ്രാന്‍സ്

ചൈന, ഫ്രാന്‍സ്, റഷ്യ, യുകെ, യുഎസ് എന്നീ രാജ്യങ്ങള്‍ക്ക് പുറമേ ഇന്ത്യയ്ക്കും ജര്‍മ്മനിയ്ക്കും ബ്രസീലിനും ജപ്പാനും രക്ഷാസമിതിയില്‍ സ്ഥിരാംഗത്വം നല്‍കണമെന്ന് ഫ്രാന്‍സ്. ഐക്യരാഷ്ട്ര സഭയിലെ ഫ്രാന്‍സിന്റെ സ്ഥിരം പ്രതിനിധി ഫ്രാനോയിസ് ഡെലാട്രെയാണ് ഇത് സംബന്ധിച്ച് അഭിപ്രായം വ്യക്തമാക്കിയത്.
നിലവിലുള്ള ആഗോള സാഹചര്യങ്ങളെ പ്രതിഫലിപ്പിക്കുന്നതിന് ഇന്ത്യ, ജര്‍മനി, ബ്രസീല്‍, ജപ്പാന്‍ എന്നീ രാജ്യങ്ങള്‍ക്ക് അംഗത്വം നല്‍കേണ്ടത് അത്യന്താപേഷിതമാണെന്നും ഡെലാട്രെ വ്യക്തമാക്കി. മാത്രമല്ല, ഈ രാജ്യളുടെ അംഗത്വം ഫ്രാന്‍സിന്റെ നയതന്ത്ര പരിഗണനയിലുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയോട് അനുകൂല നിലപാടുള്ള ഫ്രാന്‍സ് ഇതിനു മുന്‍പും ഇന്ത്യയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് എത്തിയിട്ടുണ്ട്. പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ജെയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന ഇന്ത്യയുടെ ആവശ്യത്തിന് പിന്‍തുണ പ്രഖ്യാപിച്ചത് ഫ്രാന്‍സ് ആയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here