Advertisement

പ്ലസ് ടു പരീക്ഷയിൽ തോറ്റതിന് ആത്മഹത്യാ ശ്രമം നടത്തിയ വിദ്യാർത്ഥിനി ആശുപത്രിയിൽ മരിച്ചു

May 9, 2019
1 minute Read
major fire broke out in brahmapuram waste plant

പ്ലസ് ടു പരീക്ഷയിൽ തോറ്റതിന് ആത്മഹത്യ ശ്രമം നടത്തിയ വിദ്യാർഥിത്ഥി ആശുപത്രിയിൽ മരിച്ചു. മലപ്പുറം പള്ളിക്കൽ ബസാർ പരുത്തിക്കോട് സ്വദേശി ശ്രീതു(17) വാണ് മരിച്ചത്. 90 ശതമാനം പൊള്ളലേറ്റ വിദ്യാർത്ഥിനി കോഴിക്കോട് മെഡിക്കൽ കോളെജിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.

പ്ലസ് ടു പരീക്ഷയിൽ രണ്ട് വിഷയത്തിൽ പരാജയപ്പെട്ടതാണ് ആത്മഹത്യക്ക് പ്രേരിപ്പിച്ചതെന്നാണ് വിദ്യാർത്ഥിനി പൊലീസിന് നൽകിയ മൊഴി. പ്ലസ് ടു പരീക്ഷാ ഫലം പുറത്തുവന്നതിന് പിന്നാലെയായിരുന്നു പെൺകുട്ടി ആത്മഹത്യക്ക് ശ്രമിച്ചത്.

പ്ലസ് ടു പരീക്ഷയിൽ പരാജയപ്പെട്ടതിൽ മനംനൊന്ത് പാലക്കാട് സ്വദേശിനിയായ പെൺകുട്ടി കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തിരുന്നു. പിലാക്കാട്ടിരി പൂവക്കൂട്ടത്തിൽ ബാലകൃഷ്ണൻ-വിമല ദമ്പതികളുടെ മകൾ ഭവ്യ (17) യാണ് ബുധനാഴ്ച തീ കൊളുത്തി ആത്മഹത്യ ചെയ്തത്. പെരിങ്ങോട് ഹയർ സെക്കണ്ടറി സ്‌കൂളിലെ വിദ്യാർത്ഥിനിയായിരുന്നു ഭവ്യ. ഇംഗ്ലീഷ് പരീക്ഷയിൽ ഭവ്യ പരാജയപ്പെട്ടിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top