പൂനെയിൽ വസ്ത്രവ്യാപാര ശാലയുടെ ഗോഡൗണിൽ തീ പിടുത്തം; അഞ്ച് തൊഴിലാളികൾ മരിച്ചു

മഹാരാഷ്ട്രയിലെ പൂനെയിൽ വസ്ത്രവ്യാപാര ശാലയുടെ ഗോഡൗണിൽ ഉണ്ടായ തീപിടുത്തത്തിൽ അഞ്ച് തൊഴിലാളികൾ മരിച്ചു. പൂനെയിലെ ഉരുളി ദേവാച്ചിയിലുള്ള ഗോഡൗണിൽ ഇന്ന് പുലർച്ചെ 5 മണിയോടെയാണ് തീപിടുത്തം ഉണ്ടായത്. ഗോഡൗണിനകത്തെ മുറിയിൽ കിടന്നുറങ്ങിയിരുന്ന തൊഴിലാളികളാണ് വിഷപ്പുക ശ്വസിച്ച് മരിച്ചത്.
നിരവധി പേർക്ക് പൊള്ളലേറ്റിട്ടുണ്ട്. ഇവരെ സമീപത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീപിടുത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. അഗ്‌നിശമന സേനയുടെ അഞ്ച് യൂണിറ്റുകൾ സ്ഥലത്തെത്തിയാണ് തീയണച്ചത്.
Pune: Five labourers have died in the fire that broke out in a cloth godown in Uruli Devachi village in the early hours today. https://t.co/7HO2k6nEZ5
— ANI (@ANI) May 9, 2019
Pune: Fire broke out in a cloth godown in Uruli Devachi village in the early hours today. 4 fire tenders were rushed to the spot, fire under control now. Injured rushed to hospital. More details awaited. #Maharashtra pic.twitter.com/ntb8bTwr1Q
— ANI (@ANI) May 9, 2019
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here