Advertisement

അതിഷിയെ അപമാനിക്കുന്ന നോട്ടീസ് ബിജെപി വിതരണം ചെയ്‌തെന്ന് ആം ആദ്മി; തെളിയിച്ചാൽ മത്സരത്തിൽ നിന്ന് പിൻമാറാമെന്ന് ഗംഭീർ

May 9, 2019
9 minutes Read

ഈസ്റ്റ് ഡൽഹിയിലെ സ്ഥാനാർത്ഥി അതിഷി മെർലേനയുടെ സ്ത്രീത്വത്തെ ബിജെപി അപമാനിച്ചുവെന്ന് ആരോപിച്ച് ആം ആദ്മി പാർട്ടി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കും. ആം ആദ്മി പാർട്ടി സ്ഥാനാർത്ഥി അതിഷി മെർലേനയെ അധിക്ഷേപിക്കുന്ന തരത്തിൽ ബിജെപി സ്ഥാനാർത്ഥി ഗൗതം ഗംഭീർ മണ്ഡലത്തിൽ നോട്ടീസ് വിതരണം ചെയ്തുവെന്നാണ് ആപ്പിന്റെ ആരോപണം.

അതേ സമയം ആരോപണം തെളിയിക്കാൻ അരവിന്ദ് കെജ്‌രിവാളിനെയും അതിഷിയെയും വെല്ലുവിളിച്ച ഗൗതം ഗംഭീർ താനാണ് ഇത് ചെയ്തതെന്ന് തെളിയിച്ചാൽ ഈസ്റ്റ് ഡൽഹിയിലെ തന്റെ സ്ഥാനാർത്ഥിത്വം പിൻവലിക്കാമെന്നും ട്വിറ്ററിലൂടെ അറിയിച്ചു.

മറിച്ചാണെങ്കിൽ  രാഷ്ട്രീയം ഉപേക്ഷിക്കാൻ നിങ്ങൾ തയ്യാറാകുമോയെന്നും ഗംഭീർ  ചോദിച്ചു. അതിഷി മെർലേനയുടെ മതം സംബന്ധിച്ച് അസഭ്യമായ പരാമർശങ്ങളുള്ള നോട്ടീസ് വിതരണം ചെയ്യുന്നതായാണ് പരാതി. അതിഷി ക്രിസ്ത്യനാണെന്ന് ചൂണ്ടിക്കാട്ടി ബിജെപിയും ജൂതയാണെന്ന് പറഞ്ഞ് കോൺഗ്രസും വർഗീയ പ്രചാരണം നടത്തുന്നതായി ആം ആദ്മി പാർട്ടി ആരോപിച്ചിരുന്നു.

Read Also; ഈസ്റ്റ് ഡൽഹിയിൽ ആവേശപ്പോരാട്ടം അവസാന ഓവറിലേക്ക്

മുൻ ക്രിക്കറ്റ് താരം കൂടിയായ ബിജെപി സ്ഥാനാർത്ഥി ഗൗതം ഗംഭീറിന് രണ്ട് തിരിച്ചറിയൽ കാർഡുകളുണ്ടെന്നും പെരുമാറ്റചട്ട ലംഘനത്തിന് നടപടിയെടുക്കണമെന്നും കാണിച്ച് അതിഷി മെർലേന നേരത്തെ കോടതിയെ സമീപിച്ചിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top