ബേസിൽ തമ്പിയുടെ സോഷ്യൽ മീഡിയ പേജുകളിൽ അസഭ്യ വർഷവുമായി ആരാധകർ

സൺ റൈസേഴ്സ് ഹൈദരാബാദിൻ്റെ മലയാളി പേസർ ബേസിൽ തമ്പിയുടെ സോഷ്യൽ മീഡിയ പേജുകളിൽ അസഭ്യ വർഷവുമായി ആരാധകർ. ഇന്നലെ ഡൽഹി ക്യാപിറ്റൽസുമായി നടന്ന എലിമിനേറ്റർ മത്സരത്തിലെ മോശം പ്രകടനത്തിൻ്റെ പേരിലാണ് ആരാധകർ ബേസിലിനെതിരെ തെറിയഭിഷേകം നടത്തുന്നത്.
ബേസിലിൻ്റെ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം അക്കൗണ്ടുകളാണ് ആക്രമിക്കപ്പെടുന്നത്. തെറിയഭിഷേകത്തിൽ ഉത്തരേന്ത്യക്കാരാണ് മുന്നിലെങ്കിലും മലയാളികളും കുറവല്ല. അതോടൊപ്പം ബേസിലിനെ പിന്തുണച്ചും കമൻ്റുകൾ വരുന്നുണ്ട്. ഭുവനേശ്വർ കുമാറിനു പോലും തല്ല് കിട്ടിയ മത്സരത്തിൽ ബേസിലിനെ എന്തിനു കുറ്റപ്പെടുത്തണമെന്നാണ് പിന്തുണയ്ക്കുന്നവരുടെ ചോദ്യം.
മത്സരത്തിൽ ബേസിൽ എറിഞ്ഞ 18ആം ഓവറിൽ ഋഷഭ് പന്ത് അടിച്ച 21 റൺസാണ് ഡൽഹിയുടെ വിജയത്തിൽ നിർണ്ണായകമായത്. 3 ഓവറിൽ 34 വിജയലക്ഷ്യം വേണ്ട സമയത്ത് ബേസിലിൻ്റെ ഓവറിലെ ആകെ അടിച്ചെടുത്ത 22 റൺസ് മത്സരം ഡൽഹിക്ക് അനുകൂലമാക്കി മാറ്റുകയായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here