ഫേസ്ബുക്കില്‍ തരംഗമായി കാര്‍ഡ്‌ബോര്‍ഡില്‍ മാര്‍ക്ക് പ്രദര്‍ശിപ്പിച്ച പത്താം ക്ലാസുകാരനെ കണ്ടെത്തി…

പത്താം ക്ലാസ് പരീക്ഷ ഫലം പുറത്ത് വന്നതിനെത്തുടര്‍ന്ന് പല രീതിയില്‍ തന്റെ മാര്‍ക്ക് പ്രദര്‍ശിപ്പിക്കാനുള്ള തത്രപ്പാടിലാണ് വിദ്യാര്‍ഥികള്‍. പലരും ഹാള്‍ ടിക്കറ്റ് നമ്പര് അടക്കം സാമൂഹ്യമാധ്യമങ്ങളില്‍ പരീക്ഷഫലം പങ്കുവെച്ചുകൊണ്ട് ഇതൊരു ആഘോഷമാക്കിമാറ്റി. എന്നാല്‍, തന്റെ മാര്‍ക്ക് വ്യത്യസ്തമായി പ്രദര്‍ശിപ്പിച്ച് അത് സോഷ്യല്‍ മീഡിയയില്‍ തരംഗം സൃഷ്ടിച്ച ഫലം പ്രഖ്യാപനത്തിന് ഉടമയെ കണ്ടെത്തിയിരിക്കുകയാണ്…

‘ഞാന്‍ ജോഷിന്‍, എനിക്ക് എസ്എസ്എല്‍സി പരീക്ഷയ്ക്ക് ആറ് എപ്ലസ്, രണ്ട് എ, രണ്ട് ബി പ്ലസ് കിട്ടി. ഇത് ചോദിക്കാനായി ആരും വീട്ടിലേക്ക് തള്ളിക്കേറിക്കൊണ്ട് വരണ്ട.’

കാര്‍ഡ് ബോര്‍ഡില്‍ എഴുതിയ കുറിപ്പ് വൈദ്യുത പോസ്റ്റില്‍ കെട്ടിവെച്ച നിലയിലാണുള്ളത്.സംഗതി ഫേസ്ബുക്കില്‍ ഹിറ്റായതോടെ ബോര്‍ഡ് എഴുതിയതാര് എന്നുള്ള ചോദ്യമായി അടുത്ത്. ആലപ്പാട് ഗ്രമപഞ്ചായത്ത് മെമ്പര്‍ സിബി ബോണിയാണ് ഫേസ്ബുക്കിലൂടെ ഇത് പങ്കുവെച്ചത്.

വിക്കിമീഡിയ പ്രവര്‍ത്തകന്‍ വിശ്വപ്രഭയാണ് ജോഷിന്റെ വിവരങ്ങള്‍ ഫേസ്ബുക്കിലൂടെ തന്നെ പരസ്യമാക്കിയത്. കൊല്ലം ജില്ലയിലെ തൃക്കണമംഗലിലെ എസ്.കെ.വി.എച്ച്.എസിലെ വിദ്യാര്‍ഥിയാണ് ജോഷിന്‍ ജോയ്. ഒപ്പം ജോഷിന്റെ ഗ്രേഡിന്റെ വിശദവിവരങ്ങളും വിശ്വപ്രഭ കുറിപ്പിനൊപ്പം നല്‍കിയിട്ടുണ്ട്.

ഫേയ്‌സ്ബുക്കില്‍ വൈറലായിക്കൊണ്ടിരിക്കുന്ന ഈ സൂപ്പര്‍ A+കാരനെ ഞാന്‍ തപ്പിയെടുത്തു: പേര് ജോഷിന്‍ ജോയ്. സ്‌കൂള്‍ എസ്സ്.കെ.വി.എച്ച്.എസ്സ് തൃക്കണ്ണമംഗല്‍, കൊട്ടാരക്കര, കൊല്ലം ജില്ല. പാവത്തിന് മലയാളം ഫസ്റ്റ് പേപ്പറിനും ഹിന്ദിക്കും മാത്രം B+. മലയാളം സെക്കന്‍ഡിനും ഇംഗ്ലീഷിനും A ബാക്കി ആറെണ്ണത്തിനും A+ (ആരും വീട്ടിലേക്കു തള്ളിക്കേറിക്കൊണ്ട് ചെല്ലണ്ട. ഫ്‌ലെക്‌സ് അടിക്കുകയും വേണ്ട. സമ്മാനങ്ങള്‍ സ്‌കൂള്‍ അഡ്രസ്സിലേയ്ക്ക് കൊറിയറായോ മണിയോര്‍ഡറായോ അയച്ചുകൊടുക്കുക!) എന്നാണ് വിശ്വപ്രബ ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top
More