Advertisement

‘നവസിനിമാക്കാരുടെ ഫ്‌ളാറ്റ് നമ്പർ പറഞ്ഞാൽ ഏത് വനത്തിലായിരുന്നുവെന്ന് പറയാം’; ആഷിഖ് അബുവിന് ഹരീഷ് പേരടിയുടെ മറുപടി

May 9, 2019
0 minutes Read

ശാന്തിവനം സംരക്ഷിക്കണമെന്നും കെഎസ്ഇബിക്ക് വന്ന നഷ്ടം പിരിച്ചു നൽകുമെന്നും പറഞ്ഞ സംവിധായകൻ ആഷിഖ് അബുവിന് മറുപടിയുമായി നടൻ ഹരീഷ് പേരടി. കെഎസ്ഇബിക്ക് പണം പിരിച്ചുകൊടുക്കാൻ പോകുന്ന നവസിനിമാക്കാരുടെ ഫ്‌ളാറ്റ് നമ്പർ പറഞ്ഞാൽ ആ ഫ്‌ളാറ്റ് പണ്ട് ഏത് വനത്തിലായിരുന്നുവെന്ന് പറഞ്ഞുതരാമെന്നാണ് ഹരീഷ് ഫേസ്ബുക്കിൽ കുറിച്ചത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

ഏല്ലാ പരിസ്ഥിതിവാദികളുടെയും കെഎസ്ഇബിക്ക് പണം പിരിച്ചു കൊടുക്കാൻ പോകുന്ന നവസിനിമക്കാരുടെയും ഫ്‌ലാറ്റ് നമ്പർ പറഞ്ഞാൽ ആ ഫ്‌ലാറ്റ് പണ്ട് ഏത് വനത്തിലായിരുന്നു എന്ന് പറഞ്ഞു തരാം എന്ന് ഒരു വൃദ്ധസദനത്തിലെ അന്തേവാസികൾ അറിയിച്ചിട്ടുണ്ട് … നമ്മൾ പ്രകൃതി സ്‌നേഹികൾ ഒത്തുചേരുന്ന കെട്ടിടങ്ങളും വികസനത്തിന്റെ പേരിൽ പ്രകൃതിയെ ചൂഷണം ചെയുന്നതിനെതിരെയുള്ള നമ്മുടെ ഡോക്യുമെന്ററിയുടെയും ഫെസ്റ്റിവലുകൾക്കയക്കാനുള്ള സിനിമയുടെയും തിരക്കഥകൾ തയ്യാറാക്കുന്ന കോൺക്രീറ്റ് ബിൽഡിംഗങ്ങളുടെയും ഏല്ലാത്തിന്റെയും കാനന മേൽവിലാസം അവരുടെ കൈയ്യിൽ ഉണ്ടത്രേ…. ഈ വയസ്സൻമാരെ കൊണ്ട് തോറ്റു.

കഴിഞ്ഞ ദിവസം ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ആഷിഖ് അബു ശാന്തിവനം സംരക്ഷിക്കപ്പെടണമെന്ന ആവശ്യം ഉന്നയിച്ചത്. ശാന്തിവനത്തിൽ ടവർ നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട് കെഎസ്ഇബി ചിലവഴിച്ച തുക തങ്ങൾ പിരിച്ചു തരാമെന്നും നഷ്ടം കമ്പനി സഹിക്കേണ്ടതില്ലെന്നും ആഷിഖ് പറഞ്ഞിരുന്നു. വളവ് നേരെയാക്കി, ഒരു മരം പോലും മുറിക്കാതെ വികസനം നടപ്പാക്കാൻ സർക്കാർ തയ്യാറാകണമെന്നും ആഷിഖ് ആവശ്യപ്പെട്ടിരുന്നു. ഫേസ്ബുക്ക് പോസ്റ്റിൽ സർക്കാരിനെതിരെ കടുത്ത വിമർശനമാണ് ആഷിഖ് അബു ഉന്നയിച്ചത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top