‘നിന്റെ ജീവിതം നീയാണ് തീരുമാനിക്കേണ്ടത്’; ബിക്കിനിച്ചിത്രം നീക്കിയ ‘ജോസഫ്’ നായികയെ വിമർശിച്ച് കസ്തൂരി

സോഷ്യൽ മീഡിയയുടെ സദാചാര കമൻ്റുകൾക്ക് വിധേയമായ തൻ്റെ ചിത്രങ്ങൾ നീക്കം ചെയ്ത ‘ജോസഫ്’ നായിക മാധുരിയെ വിമർശിച്ച് നടി കസ്തൂരി. ബിക്കിനി വേഷത്തിലുള്ളതും ബിയർ ധരിച്ചതുമായ ചിത്രങ്ങൾ നീക്കം ചെയ്തതിനെ വിമർശിച്ചാണ് കസ്തൂരി രംഗത്തെത്തിയത്. മാധുരി നീക്കം ചെയ്ത ചിത്രങ്ങൾ പോസ്റ്റ് ചെയ്തുകൊണ്ട് നമ്മുടെ ജീവിതം നമ്മൾ തന്നെയാണ് തീരുമാനിക്കേണ്ടതെന്ന് കസ്തൂരി ഫേസ്ബുക്കിൽ കുറിച്ചു.

‘നിന്റെ അവധിക്കാലമാണ്, നിന്റെ ജീവിതമാണ്. നീയാണ് ബിക്കിനി ധരിച്ചിരിക്കുന്നത്. നീ വാങ്ങിയ ബിയറാണ് അത്. പിന്നെന്തിന് ട്രോളുകള്‍ക്ക് വഴങ്ങി കൊടുക്കണം? എന്തിന് ചിത്രങ്ങള്‍ നീക്കം ചെയ്യണം? ചിലര്‍ക്ക് വേണ്ടി നഷ്ടപ്പെടുത്താനുള്ളതല്ല സന്തോഷം, സധൈര്യം നീങ്ങൂ’- മാധുരിക്ക് പിന്തുണ അറിയിച്ചു കൊണ്ട് കസ്തൂരി കുറിച്ചു.

കടല്‍തീരത്ത് നീല ബിക്കിനി ധരിച്ച് നില്‍ക്കുന്ന മാധുരിയുടെ ചിത്രങ്ങള്‍ക്ക് നേരെ വലിയ വിമര്‍ശനമാണ് ഉയര്‍ന്നത്. അശ്ലീല കമന്റുകളും ചിത്രത്തിന് ലഭിച്ചിരുന്നു. കമൻ്റിലൂടെ സദാചാര മുറവിളി മുതൽ വെർബൽ റേപ്പ് വരെ ഉയർന്ന സാഹചര്യത്തിലാണ് ഗതികെട്ട് മാധുരി ചിത്രങ്ങൾ ഡിലീറ്റ് ചെയ്തത്. ബാത്തിങ് സ്യൂട്ടില്‍ നിന്നാല്‍ ഇതാണോ അവസ്ഥ എന്നായിരുന്നു മാധുരിയുടെ ചോദ്യം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top
More