കൊല്ലത്ത് ഒമ്പത് വയസ്സുകാരന് പ്രകൃതി വിരുദ്ധ പീഡനം; പ്രതി പിടിയിൽ

കൊല്ലം കുളത്തുപ്പുഴയിൽ ഒമ്പത് വയസുകാരനെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയ സംഭവത്തിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കുളത്തുപ്പുഴ കല്ലുവെട്ടാംകുഴി മുക്കാൽസെൻറ് കോളനിയിൽ അനി എന്ന് വിളിക്കുന്ന സിനി രാജിനെയാണ് കുളത്തുപ്പുഴ സർക്കിൾ ഇൻസ്‌പെക്ടർ ബിനുകുമാറിൻറെ നേതൃത്വത്തിൽ പിടികൂടിയത്.
കഴിഞ്ഞ ദിവസമാണ് സംഭവം. മറ്റുകുട്ടികൾക്കൊപ്പം റബ്ബർ തോട്ടത്തിൽ കളിച്ചുകൊണ്ടിരുന്ന കുട്ടിയെ ജ്യൂസ് വാങ്ങി നൽകാം എന്ന പറഞ്ഞു പ്രതിയുടെ വീട്ടിൽ എത്തിച്ചു പീഡിപ്പിക്കുകയായിരുന്നു. ജോലികഴിഞ്ഞ് മടങ്ങിയെത്തിയ മാതാപിതാക്കളോട് കുട്ടി ഇക്കാര്യം തുറന്നു പറഞ്ഞതോടെ ഇവർ കുളത്തുപ്പുഴ പോലീസിൽ പരാതി നൽകി.
Read Also : വളാഞ്ചേരി പീഡനം; തനിക്കെതിരെയുള്ള ആരോപണം അടിസ്ഥാനരഹിതമെന്ന് കെ ടി ജലീൽ
തുടർന്ന് പുനലൂർ താലൂക്ക് ആശുപത്രിയിൽ കുട്ടിയുടെ വൈദ്യ പരിശോധന നടത്തിയ ശേഷം പ്രതിയായ സിനിരാജിനെ പോക്‌സോ നിയമം ചുമത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.
പുനലൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻറ് ചെയ്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here