Advertisement

വോട്ടർ പട്ടികയിൽ തിരിമറി നടന്നു; 10 ലക്ഷം യുഡിഎഫ് വോട്ടുകൾ സിപിഎം വെട്ടിയെന്ന് ഉമ്മൻ ചാണ്ടി

May 9, 2019
Google News 0 minutes Read
aicc Oomman Chandi

കേരളത്തിൽ ഇതുവരെയുണ്ടാകാത്ത വിധം വോട്ടർ പട്ടികയിൽ സിപിഎം വ്യാപകമായ തിരിമറി നടത്തിയെന്ന് കോൺഗ്രസ് പ്രവർത്തക സമിതിയംഗം ഉമ്മൻ ചാണ്ടി. വോട്ടർ പട്ടികയിൽ നിന്നും 10 ലക്ഷം യുഡിഎഫ് വോട്ടർമാരുടെ പേരുകൾ സിപിഎമ്മിന്റെ നേതൃത്വത്തിൽ വെട്ടിയതായും ഉമ്മൻചാണ്ടി ആരോപിച്ചു.

താലൂക്ക് ഡെപ്യൂട്ടി തഹസിൽദാർമാർക്കാണ് വോട്ടർ പട്ടികയിൽ പേരു ചേർക്കുന്നതിനും നീക്കം ചെയ്യുന്നതിനും ചുമതലയുണ്ടായിരുന്നത്. താലൂക്ക് ഡെപ്യൂട്ടി തഹസിൽദാർമാരിലും ഇവരുടെ ക്ലർക്കുമാരിലും 99 ശതമാനവും ഇടതുസംഘടനാ പ്രവർത്തകരാണെന്നും ഇവരെ ഉപയോഗിച്ചാണ് സിപിഎം വോട്ടർ പട്ടികയിൽ തിരിമറി നടത്തിയതെന്നും ഉമ്മൻചാണ്ടി ആരോപിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here