Advertisement

കേരളം വികസനം എത്തിപ്പെടാത്ത സംസ്ഥാനമാണെന്ന് പിഎസ് ശ്രീധരൻ പിള്ള

May 9, 2019
1 minute Read

കേരളം ഇന്ത്യയിലെ 29 സംസ്ഥാനങ്ങളില്‍ വികസനം എത്തിപ്പെടാത്ത പ്രദേശമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരന്‍പിള്ള. ദേശീയപാത നിര്‍മ്മാണം അട്ടിമറിക്കാന്‍ കേന്ദ്രത്തിന് കത്തയച്ചെന്ന ആരോപണത്തിന് വിശദീകരണം നല്‍കാന്‍ നടത്തിയ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വികസനരംഗത്ത് ഒന്നും നേടാന്‍ സാധിക്കാതെ ശരിയായ വികസനം എത്തി നോക്കാത്ത സംസ്ഥാനമാണ് കേരളമെന്നും അദ്ദേഹം ആരോപിച്ചു.

“ദേശീയപാത വികസനത്തിന് ബിജെപിയും ഞാനും ഒരവസരത്തിലും എതിര് നിന്നിട്ടില്ല. ഒപ്പം നിന്നവരാണ്. ആസൂത്രിതമായി വിവാദം ഉണ്ടാക്കുകയാണ് സിപിഎം ഭരണകൂടം. വര്‍ത്തമാനകാല രാഷ്ട്രീയത്തില്‍ നിന്ന് ശ്രദ്ധതിരിച്ച് വിടാനുള്ള ശ്രമത്തിന്റെ ഭാഗമാണിത്.”- ശ്രീധരൻ പിള്ള ആരോപിക്കുന്നു.

മറ്റെന്തോ ലക്ഷ്യം വെച്ചാണ് മുഖ്യമന്ത്രിയുടെ വിദേശയാത്ര. ചരിത്രത്തിലെ ഏറ്റവും വലിയ പരാജയമാണ് കേരളത്തിലുള്‍പ്പടെ സിപിഎം നേരിടാന്‍ പോകുന്നത്. കണക്കുകള്‍ നോക്കുമ്പോള്‍ അക്കാര്യം വ്യക്തമാകുമെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു. മാന്യമല്ലാത്ത രീതിയിലാണ് സിപിഎമ്മിന്റെ രാഷ്ട്രീയ പ്രവര്‍ത്തനം. വ്യക്തിഹത്യ നടത്തുന്ന നിലപാടിനെ ബിജെപി അപലപിക്കുന്നുവെന്നും ശ്രീധരന്‍ പിള്ള കൂട്ടിച്ചേർത്തു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top