ആസാമിൽ വർഗീയ ലഹല; നിരോധാജ്ഞ പ്രഖ്യാപിച്ചു

ആസാമിലെ ഹൈലാകണ്ഡിയിൽ വർഗീയ ലഹളയെ തുടർന്നു നിരോധനാജ്ഞ പ്രഖ്യാപിച്ചു. രണ്ട് മതവിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടിയതിനെ തുടർന്നാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. 15 പേർക്കാണ് ആക്രമങ്ങളിൽ പരിക്കേറ്റത്. ഇരുവിഭാഗവും പരസ്പരം കല്ലെറിയുകയും വാഹനങ്ങള്‍ക്ക് തീയിടുകയും ചെയ്തു. നിരവധി സ്ഥാപനങ്ങളും അക്രമികള്‍ തകര്‍ത്തു. സ്ഥിതിഗതികൾ വഷളായതിനെ തുടർന്നു പോലീസ് ആകാശത്തേയ്ക്ക് വെടിയുതിർത്തിരുന്നു.
ഏതാനും ദിവസങ്ങൾക്ക് മുൻപ് ആരാധാനലയത്തിന് മുന്നില്‍ നിര്‍ത്തിയ വാഹനങ്ങള്‍ അജ്ഞാതർ തീയിട്ട് നശിപ്പിച്ചിരുന്നു. സംഭവത്തില്‍ ആരാധനാലയ അധികൃതര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാൽ വെള്ളിയാഴ്ച ഉച്ചയോടെ ആരാധനാലയത്തിന് മുന്നില്‍നിന്ന വിശ്വാസികള്‍ക്കു നേരെ ഒരു സംഘം ആളുകൾ കല്ലെറിഞ്ഞതോടെയാണ് ആക്രമങ്ങൾക്ക് തുടക്കം കുറിച്ചത്.
സ്ഥിതിഗതികള്‍ പൂര്‍വസ്ഥിതിയിലാക്കാന്‍ കൂടുതല്‍ പോലീസുകാരെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു. 2012ല്‍ ആസമിൽ ബോഡോ വിഭാഗവും ബംഗാളി മുസ്ലിംകളും തമ്മിലുണ്ടായ ലഹളയില്‍ 77 പേര് കൊല്ലപ്പെട്ടിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here