ബ്രിട്ടനിലെ ഹാരി രാജകുമാരന്റെയും മേഗന്‍ മാര്‍ക്കലിന്റെയും പ്രിയ പുത്രന്‍ ആര്‍ച്ചി ഹാരിസന്റെ ആദ്യ ചിത്രങ്ങള്‍ പുറത്ത്…

ബ്രിട്ടനിലെ ഹാരി രാജകുമാരന്റെയും മേഗന്‍ മാര്‍ക്കലിന്റെയും പ്രിയ പുത്രന്‍ ആര്‍ച്ചി ഹാരിസന്റെ ആദ്യ ചിത്രങ്ങള്‍ പുറത്തു വന്നപ്പോള്‍ ആരാധകരും രാജഭക്തരും തികഞ്ഞ ആവേശത്തിലായിരിക്കുകയാണ്. ആര്‍ച്ചി അമ്മയായ മേഗനെ പോലെ തന്നെയാണെന്നാണ് ആരാധകരില്‍ പലരുടേയും അഭിപ്രായം.
രണ്ട് ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ ഹാരി തന്റെ കയ്യില്‍ കരുതലോടെയും വാത്സല്യത്തോടെയുമെടുത്തു നില്‍ക്കുന്ന ചിത്രമാണ് ആദ്യം പുറത്തുവന്നത്. കുട്ടിയുടെ ജനനത്തിനു മുന്നോടിയായി ദമ്പതികള്‍ പൊതു ജീവിതത്തില്‍ നിന്ന് വിട്ടുമാറിയ ശേഷം പുറത്തുവരുന്ന ഇവരുടെ ആദ്യത്തെ ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്.
രണ്ടാമത്തെ ചിത്രത്തിലാണ് കുട്ടിയുടെ പേര് ഔദ്യോഗികമായി വെളിപ്പെടുത്തിയിരിക്കുന്നത്. ആര്‍ച്ചി ഹാരിസണ്‍ മൌണ്ട്ബാറ്റണ്‍ വിന്‍ഡ്‌സര്‍ എന്നാണു മുഴുവന്‍ പേര്. രാജകുടുംബത്തിലൊരു കുട്ടി പിറന്നാല്‍ പരമ്പരാഗതമായി നിര്‍വഹിക്കപ്പെടുന്ന ഈ പ്രത്യക്ഷപ്പെടല്‍ ആര്‍ച്ചിയുടെ കാര്യത്തില്‍ ജനിച്ചു രണ്ട് ദിവസത്തിനകമാണ് സംഭവിച്ചിരിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here