Advertisement

ഇറാന് വീണ്ടും മുന്നറിയിപ്പുമായി അമേരിക്ക; ബി-52 ബോംബറുകള്‍ ഖത്തറില്‍ ലാന്‍ഡ് ചെയ്തതായി റിപ്പോര്‍ട്ട്

May 10, 2019
0 minutes Read

ഇറാന് മുന്നറിയിപ്പ് നല്‍കുന്നതിന്റെ ഭാഗമായി പശ്ചിമേഷ്യന്‍ തീരത്തേക്ക് വിമാനവാഹിനി കപ്പലും ബോംബര്‍ യുദ്ധവിമാനങ്ങളും അടങ്ങുന്ന സൈനികവ്യൂഹത്തെ അയച്ചതിനു പിന്നാലെ അമേരിക്കന്‍ സേനയുടെ അത്യാധുനിക പോര്‍വിമാനം ബി52 ബോംബറുകള്‍ ഖത്തറില്‍ ലാന്‍ഡ് ചെയ്തതായി റിപ്പോര്‍ട്ടുകള്‍.

മിഡില്‍ ഈസ്റ്റില്‍ ഏറ്റവും വലിയ സൈനിക താവളമുള്ള രാജ്യം എന്ന നിലയിലാണ് വൈറ്റ് ഹൗസിലെ അടിയന്തിര നിര്‍ദ്ദേശത്തെ തുടര്‍ന്ന് പോര്‍വിമാനം ബി52 ബോംബറുകള്‍ എത്തിച്ചത്. യുഎസ് വ്യോമസേന പുറത്തുവിട്ട ചിത്രങ്ങളില്‍ നിന്നാണ് ഇത് സംബന്ധിച്ച ചിത്രങ്ങള്‍ പുറത്തു വരുന്നത്. എന്നാല്‍ ചിത്രത്തില്‍ ഒരു വിമാനം മാത്രമേ കാണാന്‍ കഴിയുന്നുള്ളു.

പ്രകോപമമുണ്ടാക്കുന്ന രീതിയിലുള്ള നീക്കങ്ങള്‍ ഇറാന്റെ ഭാഗത്തു നിന്നും ഉണ്ടായതിനെത്തുടര്‍ന്നാണ് യുഎസ്സ പോര്‍ വിമാനങ്ങളും യുദ്ധക്കപ്പലുകളും പശ്ചിമേഷ്യന്‍ തീരത്തേക്ക് അയയ്ക്കുന്നതെന്നാണ് യുഎസ് വാദം. അമേരിക്കയുടെ ഇരുപതാം ബോംബ് സ്‌ക്വാഡ്രണ്‍ ആണ് ഇപ്പോള്‍ ഖത്തറിലെത്തിയിരിക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top