Advertisement

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആറാം ഘട്ട പരസ്യ പ്രചരണം ഇന്ന് അവസാനിക്കും

May 10, 2019
1 minute Read

ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ ആറാംഘട്ട പരസ്യ പ്രചരണം ഇന്ന് കൊട്ടിക്കലാശിക്കും. ഡൽഹി ഉൾപ്പടെയുള്ള എഴ് സംസ്ഥാനങ്ങളിലെ 59 മണ്ഡലങ്ങളിലാണ് ഇന്ന് വൈകീട്ട് പ്രചരണത്തിന് തിരശ്ശീല വീഴുക. ആറാം ഘട്ട തെരഞ്ഞെടുപ്പ് ഞയറാഴ്ച നടക്കാനിരിക്കെ ഭരണ-പ്രതിപക്ഷ പാർട്ടികൾ തമ്മിലുള്ള ആരോപണ പ്രത്യാരോപണങ്ങളും ഉച്ചസ്ഥായിയിലായി.

ഡൽഹിയിലെ ആകെയുള്ള എഴ് മണ്ഡലങ്ങളും ഇന്ന് വൈകീട്ട് പരസ്യ പ്രചരണത്തോട് വിടപറയും. ഉത്തർ പ്രദേശിലെ 14; ഹരിയാനയിലെ 10 ബീഹാറിലെയും മധ്യപ്രദേശിലെയും പശ്ചിമ ബംഗാളിലെയും 8; ജാർഖണ്ഡിലെ 4 ഉം മണ്ഡലങ്ങളിലും ഇന്ന് പ്രചരണം അവസാനിയ്ക്കും. ഞയറാഴ്ചയാണ് 59 മണ്ഡലങ്ങളും ബൂത്തിലെത്തുന്നത്.

Read Also : ആലപ്പുഴ ലോക്‌സഭാ മണ്ഡലത്തിലും മാവേലിക്കരയിലും കള്ളവോട്ട് ഉണ്ടായിട്ടില്ലെന്ന് വരാധികാരിയുടെ റിപ്പോര്‍ട്ട്

ത്രിപുര വെസ്റ്റ് മണ്ഡലത്തിലെ 168 പോളിംഗ് ബൂത്തുകളിൽ പ്രഖ്യാപിച്ച റിപോളിംഗും ഞയറാഴ്ച നടക്കും. സുൽത്താൻപൂർ ഫൂല്പൂർ സന്ദ്കബീർ നഗർ ഉൾപ്പടെയുള്ള 14 മണ്ടലങ്ങളിലാണ് ഉത്തർ പ്രദേശിൽ ഇന്ന് പ്രചരണം അവസാനിയ്ക്കുക. കഴിഞ്ഞ ഘട്ടങ്ങളിൽ പരക്കെ സംഘർഷം ഉണ്ടായ പശ്ചിമ ബംഗാളിൽ അഞ്ചാം ഘട്ടത്തിന് സമാനമായ് പോളിംഗ് ദിവസ്സം ബൂത്തുകളിൽ കേന്ദ്രസേനയെ വിന്യസിച്ചു. പ്രധാനമന്ത്രി, ബി.ജെ.പി , കോൺഗ്രസ് അദ്ധ്യക്ഷന്മാരും വിവിധ പാർട്ടികളുടെ ദേശിയ നേതാക്കളും തെരഞ്ഞെടുപ്പ് നടക്കുന്ന വിവിധ സംസ്ഥാനങ്ങളിൽ ഇന്ന് പ്രചരണം നടത്തും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top