Advertisement

‘എനിക്ക് പണി കുറഞ്ഞപ്പോൾ അമ്മയ്ക്ക് പണിയായി’; താൻ തയ്യൽക്കാരിയുടെ മകളെന്ന് മറീന മൈക്കിൾ

May 10, 2019
12 minutes Read

താൻ തയ്യൽക്കാരിയുടെ മകളാണെന്ന് യുവനടി മറീന മറീന മൈക്കിൾ കുരിശിങ്കല്‍. മാതൃദിനത്തിൽ തൻ്റെ അമ്മയോടൊപ്പമുള്ള ചിത്രം ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കുവെച്ചു കൊണ്ടായിരുന്നു മറീനയുടെ തുറന്നു പറച്ചിൽ. അമ്മ പുതിയൊരു തയ്യൽക്കട കൂടി തുടങ്ങുകയാണെന്നറിയിച്ചു കൊണ്ടായിരുന്നു മറീനയുടെ പോസ്റ്റ്.

‘എനിക്ക് പണി കുറഞ്ഞപ്പോൾ എന്റെ അമ്മക്ക് വീണ്ടും പണി ആയി. അമ്മയൊരു തയ്യൽക്കട തുറക്കാൻ പോവുകയാണ്. എല്ലാവരുടെയും പ്രാർത്ഥന വേണം.’- മറീന പോസ്റ്റ് തുടങ്ങുന്നത് ഇങ്ങനെയാണ്. രാത്രി ഉറക്കമിളച്ചിരുന്നു തയ്യൽജോലികൾ ചെയ്താണ് അമ്മ തന്നെ വളർത്തിയതെന്ന് അഭിമാനത്തോടെ മറീന പറയുന്നു. ‘തോൽക്കുന്നെങ്കിൽ തോറ്റു പോവട്ടെ, പക്ഷേ, അഭിമാനം നഷ്ടപ്പെടുത്തരുതെന്നാണ് അമ്മ പഠിപ്പിച്ചിട്ടുള്ളത്. എല്ലാ പെൺകുട്ടികളും ഇതുപോലൊരു അമ്മയെ അർഹിക്കുന്നുണ്ട്.’- മറീനയുടെ പോസ്റ്റ് അവസാനിക്കുന്നത് ഇങ്ങനെ.

മറീനയുടെ ഇൻസ്റ്റഗ്രാം പോസ്റ്റിന്റെ പൂർണരൂപം: എനിക്ക് പണി കുറഞ്ഞപ്പോൾ എന്റെ അമ്മക്ക് വീണ്ടും പണി ആയി. അമ്മയൊരു തയ്യൽക്കട തുറക്കാൻ പോവുകയാണ്. എല്ലാവരുടെയും പ്രാർത്ഥന വേണം. സ്വന്തം മകളെ വളർത്താൻ അനുഭവിച്ച കഷ്ടപ്പാടുകളാണ് ആ കണ്ണുകൾക്ക് താഴെ കാണുന്ന കറുപ്പ് അടയാളപ്പെടുത്തുന്നത്. രാത്രി ഉറക്കമിളച്ച് ഇരുന്ന് നാട്ടുകാരുടെ വസ്ത്രങ്ങൾ തയ്ച്ചു കൊടുത്തപ്പോൾ കിട്ടിയ സമ്മാനമാണത് അത്. ഞാൻ വലിയ കുടുംബത്തിൽ നിന്നുള്ള തോന്ന്യാസക്കാരിയായ പെൺകുട്ടിയാണെന്ന് ചിന്തിക്കുന്നവർ ശ്രദ്ധിക്കുക. ഞാൻ അങ്ങനെയല്ല. തോൽക്കുന്നെങ്കിൽ തോറ്റു പോവട്ടെ, പക്ഷേ, അഭിമാനം നഷ്ടപ്പെടുത്തരുതെന്നാണ് അമ്മ പഠിപ്പിച്ചിട്ടുള്ളത്. എല്ലാ പെൺകുട്ടികളും ഇതുപോലൊരു അമ്മയെ അർഹിക്കുന്നുണ്ട്. അമ്മ ഒരു പോരാളിയായിരുന്നു… ഇപ്പോഴും അങ്ങനെ തന്നെ!’

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top