Advertisement

കേരളവുമായി സഹകരിക്കാൻ സന്നദ്ധത അറിയിച്ച് നെതർലാൻഡ്

May 10, 2019
0 minutes Read

കേരളവുമായി സഹകരിക്കാൻ സന്നദ്ധത അറിയിച്ച് നെതർലാൻഡ്. വിവിധ മന്ത്രാലയങ്ങളുടെയും ഡച്ച് കമ്പനികളുടെയും പ്രതിനിധികളുമായി മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ കൂടിക്കാഴ്ചയിലാണ് സഹകരിക്കാനുള്ള താത്പര്യം അറിയിച്ചത്. വെള്ളപ്പൊക്കത്തെ മറികടക്കാനുള്ള ഡച്ച് മാതൃക മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് വിലയിരുത്തി.

നെതർലാൻഡ് സന്ദർശനത്തിന്റെ ഭാഗമായാണ് മുഖ്യമന്ത്രി പിണറായി വിജയൻ വിവിധ മന്ത്രാലയങ്ങളുടെയും ഡച്ച് കമ്പനികളുടെയും പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തിയത്. കേരളത്തിന്റെ വികസന ലക്ഷ്യങ്ങൾക്ക് നെതർലാൻഡ് പിന്തുണ നൽകി. കേരളവുമായി സഹകരിക്കാനുള്ള താത്പര്യവും അറിയിച്ചു. വിവിധ മന്ത്രാലയങ്ങളുടെ 20 പ്രതിനിധികളാണ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തിയത്. ഇതിൽ അടിസ്ഥാന സൗകര്യം ജല മാനേജ്‌മെന്റ്, കൃഷി, പരിസ്ഥിതി, ഭക്ഷ്യ മന്ത്രാലയങ്ങളുടെ പ്രതിനിധികൾ ഉൾപ്പെടുന്നു. കാർഷിക, ജല മേഖലകളിൽ പ്രവർത്തിക്കുന്ന വിവിധ സ്ഥാപനങ്ങളുടെ പ്രതിനിധികളുമായി മുഖ്യമന്ത്രി ചർച്ച നടത്തി.സന്ദർശനത്തിന്റെ ഭാഗമായി വെള്ളപ്പൊക്കത്തെ മറികടക്കാനുള്ള ഡച്ചു മാതൃക മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് വിലയിരുത്തി.

നൂർവാർഡിലെ റൂം ഫോർ റിവർ പദ്ധതി സ്ഥലമാണ് മുഖ്യമന്ത്രി സന്ദർശിച്ചത് . നദിക്ക് കൂടുതൽ വിസ്തൃതി നൽകുന്നതിലൂടെ വെള്ളപ്പൊക്ക വേളയിൽ ജലനിരപ്പ് ഉയരുന്നത് നിയന്ത്രിക്കാനും ഇതിന് സമീപം താമസിക്കുന്നവരുടെ സുരക്ഷ ഉറപ്പാക്കുനും ലക്ഷ്യമിട്ട് നടപ്പാക്കുന്ന പദ്ധതിയാണിത്. കുട്ടനാട് ഉൾപ്പടെ സംസ്ഥാനത്തെ താഴ്ന്ന പ്രദേശങ്ങളിൽ പദ്ധതി നടപ്പാക്കാനാകുമോ എന്ന് പരിശോധിക്കുന്നതിന് ഭാഗമായിരുന്നു സന്ദർശനം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top