റഫാലിൽ പ്രധാനമന്ത്രിയുടെ ഓഫീസ് നേരിട്ട് ഇടപെട്ടുവെന്ന് പ്രശാന്ത് ഭൂഷൻ; കേസ് വിധി പറയാൻ മാറ്റി

റഫാൽ ഇടപാടിൽ പ്രധാനമന്ത്രിയുടെ ഓഫീസ് നേരിട്ട് ഇടപെട്ടുവെന്ന് മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൻ. കൂടുതൽ നിരക്ക് അംഗീകരിക്കാൻ പ്രധാനമന്ത്രിയുടെ ഓഫീസ് ഉദ്യോഗസ്ഥരെ നിർബന്ധിച്ചതായും പ്രശാന്ത് ഭൂഷൻ വാദിച്ചു. റഫാൽ കേസിൽ ശക്തമായ വാദ പ്രതിവാദങ്ങളാണ് ഇന്ന് സുപ്രീകോടതിയിൽ നടന്നത്. അതേസമയം, കേസിൽ സർക്കാരിന്റേയും ഹർജിക്കാരുടേയും വാദം പൂർത്തിയായി. കേസ് വിധി പറയുന്നതിനായി മാറ്റി.
വാദികൾക്കും സർക്കാരിനും ഓരോ മണിക്കൂർ എന്നുള്ള രീതിയിലായിരുന്നു സുപ്രീംകോടതി ഹർജി കേട്ടത്. പുനപരിശോധന ഹർജിയിലെ വാദം നാല് മണിക്ക് മുൻപ് അവസാനിപ്പിക്കണമെന്ന നിർദ്ദേശം സുപ്രീംകോടതി മുന്നോട്ടുവെച്ചിരുന്നു. ഇത് അനുസരിച്ചാണ് വാദം നടന്നത്. പ്രശാന്ത് ഭൂഷനാണ് വാദമുഖങ്ങളുമായി ആദ്യം എത്തിയത്. പുനപരിശോധന ഹർജിയുമായി വീണ്ടും ബെഞ്ചിന് മുന്നിൽ എത്തിയിരിക്കുന്നത് പുതിയ രേഖകളുടെ അടിസ്ഥാനത്തിലാണെന്ന് പ്രശാന്ത് ഭൂഷൻ പറഞ്ഞു. ലഭിച്ച രേഖകൾ സർക്കാരിന്റെ ഉദ്യേശ ശുദ്ധിയെ ചോദ്യം ചെയ്യുന്നതാണ്. ഇതിന് അനുബന്ധമായി പറഞ്ഞത് നടപടി ക്രമങ്ങളിലെ എല്ലാ അപാകതകളും ഉത്തരവുകൾ വ്യക്തമാക്കുന്നുണ്ട്. ഉദ്യോഗസ്ഥരെ രാഷ്ട്രീയ സമ്മർദ്ദത്തിന് വിധേയരാക്കി കൂടുതൽ പണം ഇടപാടിന്റെ പേരിൽ വിനിയോഗിക്കാൻ സർക്കാർ നിർബന്ധിതരാക്കി എന്നും പ്രശാന്ത് ഭൂഷൻ വാദിച്ചു.
പ്രതിരോധ മന്ത്രാലയത്തിലെ നിരവധി ഉദ്യോഗസ്ഥർക്ക് ഇടപാടുമായി ബന്ധപ്പെട്ട് എതിർ അഭിപ്രായങ്ങൾ ഉണ്ടായിരുന്നു. അത് പല സർക്കാർ രേഖകളിൽ നിന്നും വ്യക്തമാണ്. പക്ഷേ ഈ രേഖകളൊക്കെ സർക്കാർ മറച്ചുവെയ്ക്കുകയാണ് ചെയ്ത്. ഇടപാടുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥർ തമ്മിൽ യാെതാരു ഭിന്നതയുമില്ലെന്നാണ് ഹർജി പരിഗണിച്ച ആദ്യഘട്ടങ്ങളിൽ സർക്കാർ വാദിച്ചതെന്നും പ്രശാന്ത് ഭൂഷൻ പറഞ്ഞു. കേസ് രണ്ടാഴ്ചയ്ക്ക് ശേഷം വീണ്ടും പരിഗണിക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here