Advertisement

വീണാ ജോർജിന് ഓർത്തഡോക്‌സ് സഭയുടെ പരസ്യ പിന്തുണ; ചട്ടലംഘനമില്ലെന്ന് കളക്ടറുടെ റിപ്പോർട്ട്

May 10, 2019
1 minute Read

പത്തനംതിട്ടയിലെ ഇടത് മുന്നണി സ്ഥാനാർത്ഥി വീണാ ജോർജിന് ഓർത്തഡോക്‌സ് സഭ പരസ്യ പിന്തുണ നൽകിയെന്ന പരാതിയിൽ ചട്ടലംഘനമില്ലെന്ന് ജില്ലാ കളക്ടറുടെ റിപ്പോർട്ട്.  പരാതിയിൽ കഴമ്പില്ലെന്നും തെരഞ്ഞെടുപ്പ് ചട്ട ലംഘനം ഉണ്ടായിട്ടില്ലെന്നും പത്തനംതിട്ട ജില്ലാ കളക്ടർ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് റിപ്പോർട്ട് നൽകി.

Read Also; വീണാ ജോർജിന് അമിത പ്രാധാന്യം നൽകി വെള്ളാപ്പള്ളി; കെ സുരേന്ദ്രന് വേണ്ട പരിഗണന നൽകിയില്ലെന്നാരോപിച്ച് ശരണം വിളിച്ച് പ്രതിഷേധം

മതത്തിന്റെ പേരിൽ വോട്ട് നൽകണമെന്ന ആഹ്വാനം പെരുമാറ്റ ചട്ടലംഘനമാണെന്ന പരാതിയിലായിരുന്നു ജില്ലാ കളക്ടറോട് വിശദീകരണം തേടിയത്. ഇടത് സ്ഥാനാർത്ഥികൾക്ക് വോട്ട് ചെയ്യണമെന്ന് ഓർത്തഡോക്‌സ് സഭാ അധ്യക്ഷൻ ആഹ്വാനം ചെയ്‌തെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പരാതി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top