ആന്ധ്രാപ്രദേശിൽ ബസും ജീപ്പും കൂട്ടിയിടിച്ച് 13 പേർ മരിച്ചു

ആന്ധ്രാപ്രദേശിൽ സ്വകാര്യ ബസും ജീപ്പും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 13 പേർ മരിച്ചു. വിവാഹ ചടങ്ങിൽ പങ്കെടുത്ത് മടങ്ങുകയായിരുന്നവരാണ് മരിച്ചതെന്നാണ് വിവരം. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. ഇന്ന് വൈകീട്ട് കുർണൂൽ ജില്ലയിലെ വേൽദുർത്തിയിലായിരുന്നു അപകടം. ഹൈദരാബാദിൽ നിന്നും ബംഗളുരുവിലേക്ക് പോകുകയായിരുന്ന എസ്ആർഎസ് ട്രാവൽസിന്റെ സ്‌കാനിയ ബസാണ് അപകടത്തിൽപ്പെട്ടത്. ഇരുചക്ര വാഹനയാത്രക്കാരനെ രക്ഷിക്കാനായി ബസ് വെട്ടിച്ചപ്പോൾ എതിർദിശയിൽ നിന്നെത്തിയ ജീപ്പിൽ
ഇടിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. 10 പേർ സംഭവസ്ഥലത്തു വെച്ചു തന്നെ മരിച്ചു. നിരവധി പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. അപകടത്തിൽ ജീപ്പിന്റെ മുൻഭാഗം മുഴുവനായും തകർന്നു.
Andhra Pradesh: 13 dead and several injured after two vehicles collided in Veldurthi of Kurnool district today. More details awaited. pic.twitter.com/lHoIlDsBkO
— ANI (@ANI) May 11, 2019
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here