Advertisement

പാക്കിസ്ഥാനിലെ പഞ്ചനക്ഷത്ര ഹോട്ടലിലുണ്ടായ ആക്രമണത്തിന്റെ ഉത്തരവാദിത്വം ബിഎൽഎ ഏറ്റെടുത്തു

May 11, 2019
7 minutes Read

പാക്കിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിലെ പഞ്ചനക്ഷത്ര ഹോട്ടലിലുണ്ടായ ആക്രമണത്തിന്റെ ഉത്തരവാദിത്വം ബലൂചിസ്ഥാൻ ലിബറേഷൻ ആർമി (ബിഎൽഎ) ഏറ്റെടുത്തു. ഇന്ന് വൈകീട്ടാണ് ബലൂചിസ്ഥാനിലെ തുറമുഖ നഗരമായ ഗ്വാദറിലെ പേൾ കോണ്ടിനെന്റൽ ഹോട്ടലിൽ ആക്രമണമുണ്ടായത്. ആക്രമണത്തിൽ ഹോട്ടലിലെ ഒരു സുരക്ഷാ ഗാർഡ് കൊല്ലപ്പെട്ടിരുന്നു.

നാല് ആയുധ ധാരികളാണ് ആക്രമണം നടത്തിയത്. തുടർന്ന് സുരക്ഷാ സേന ഹോട്ടൽ വളയുകയായിരുന്നു. ഹോട്ടലിലെ താമസക്കാരെ മുഴുവൻ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയതായി പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top