സംസ്ഥാനത്ത് മഴക്കാല പൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി

സംസ്ഥാനത്ത് മഴക്കാല പൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. വിവിധ വകുപ്പുകളുടെയും സന്നദ്ധ – യുവജന സംഘടനകളുടെയും സഹകരണത്തോടെയാണ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. മാലിന്യക്കൂനയായ ആമയിഴഞ്ചാന്‍ തോടാണ് തിരുവനന്തപുരത്ത് പൊതുജന പങ്കാളിത്തത്തോടെ ശുചീകരിക്കുന്നത്.
ആരോഗ്യ ജാഗ്രത 2019 ന്റെ ഭാഗമായുള്ള മഴക്കാല പൂര്‍വ ശുചീകരണ യജ്ഞത്തിനു തുടക്കമായി. മഴക്കാലത്തിനു മുന്നോടിയായി കുളങ്ങളും നദികളും തോടുകളും വൃത്തിയാക്കി ഒഴുക്കു സുഗമമാക്കുന്നതിന്റെ ഭാഗമായാണ് ശുചീകരണ യജ്ഞം. ഇന്നും നാളെയുമായി പൊതുജന പങ്കാളിത്തത്തോടെ ശുചീകരണ പ്രവര്‍ത്തികള്‍ നടക്കും. വിവിധ വകുപ്പുകളും സന്നദ്ധ യുവജന സംഘടനകളും പരിപാടിയുമായി സഹകരിക്കുന്നുണ്ട്. ജില്ലാ തലത്തില്‍ അതാത് മന്ത്രിമാര്‍ക്കാണ് പ്രവര്‍ത്തനങ്ങളുടെ ഏകോപന ചുമതല.
മാലിന്യക്കൂനയായ ആമയിഴഞ്ചാന്‍ തോടാണ് തിരുവനന്തപുരത്ത് പൊതുജന പങ്കാളിത്തത്തോടെ ശുചീകരിക്കുന്നത്. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ജില്ലാ തല ഉത്ഘാടനം നിര്‍വഹിച്ചു. ശുചീകരണ യജ്ഞത്തിന്റെ ഭാഗമായി ആമയിഴഞ്ചാന്‍ തോടിനു സമീപത്തെ കയ്യേറ്റങ്ങള്‍ ഒഴിപ്പിച്ചു തുടര്‍പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.
വിവിധ വകുപ്പുകളുടെ ഏകോപനത്തില്‍ ഒരുവര്‍ഷം നീളുന്ന മാലിന്യമുക്ത പകര്‍ച്ചവ്യാധി പ്രതിരോധപ്രവര്‍ത്തനങ്ങളും സര്‍ക്കാര്‍ നടപ്പിലാക്കും. ജലസ്രോതസ്സുകളിലും കനാലുകളിലും വിസര്‍ജ്യമുള്‍പ്പെടെയുള്ള മാലിന്യം തള്ളുന്നവര്‍ക്കെതിരെ നിയമനടപടി കര്‍ശനമാക്കാനും തീരുമാനിച്ചിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here