ജനവിധിയിൽ വെറുപ്പ് തോൽക്കുകയും സ്‌നേഹം ജയിക്കുകയും ചെയ്യുമെന്ന് രാഹുൽ ഗാന്ധി

ജനവിധിയിൽ വെറുപ്പ് തോൽക്കുകയും സ്‌നേഹം ജയിക്കുകയും ചെയ്യുമെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഉപയോഗിച്ചത് വെറുപ്പിന്റെ രാഷ്ട്രീയമാണെന്നും ഇത് ജനം തള്ളുമെന്നും രാഹുൽ പറഞ്ഞു. ഡൽഹി തുഗ്ലക് ലെയ്‌നിലെ പോളിങ് ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു രാഹുൽ.
Read Also; ‘ചൗക്കിദാൻ ചോർ ഹേ’ പരാമർശം; മാപ്പ് പറഞ്ഞ് രാഹുൽ ഗാന്ധി വീണ്ടും സത്യവാങ്മൂലം സമർപ്പിച്ചു
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രാഷ്ട്രീയം വിദ്വേഷത്തിന്റെയായിരുന്നു. എന്നാൽ കോൺഗ്രസിന്റേത് സ്‌നേഹത്തിന്റെ മാർഗമായിരുന്നു. സ്‌നേഹം വിജയിക്കുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ടെന്നും ജനം എന്താണോ വിധിക്കുന്നത് അത് അംഗീകരിക്കുമെന്നും രാഹുൽ വ്യക്തമാക്കി.ചില പ്രശ്‌നങ്ങൾ ഈ തെരഞ്ഞെടുപ്പിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കർഷക പ്രശ്‌നങ്ങൾ, നോട്ടുനിരോധനം, റഫാൽ, തുടങ്ങിയവയാണ് കോൺഗ്രസ് ഉന്നയിച്ചത്. ജനങ്ങളാണ് ബോസ്. അവർ ഇതിൽ ഉചിതമായ തീരുമാനം എടുത്തിട്ടുണ്ടെന്ന് കരുതുന്നതായും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here