ഞാൻ ‘ജയ് ശ്രീരാം’ വിളിക്കുന്നു,ധൈര്യമുണ്ടെങ്കിൽ അറസ്റ്റ് ചെയ്യൂ; മമതയെ വെല്ലുവിളിച്ച് അമിത് ഷാ

തന്റെ റോഡ് ഷോയ്ക്ക് അനുമതി നിഷേധിച്ച ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ ആഞ്ഞടിച്ച് ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ. താൻ ഇവിടെ നിന്ന് ജയ് ശ്രീരാം വിളിക്കുകയാണെന്നും ധൈര്യമുണ്ടെങ്കിൽ മമത ദീദി തന്നെ അറസ്റ്റു ചെയ്യൂ എന്നും അമിത് ഷാ വെല്ലുവിളിച്ചു. ബംഗാളിലെ ജോയ്‌നഗറിൽ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അമിത് ഷാ.
#WATCH BJP President Amit Shah in Joynagar, West Bengal: Mamata didi, I am chanting Jai Shri Ram here & leaving for Kolkata, arrest me if you have guts. pic.twitter.com/gw7yg8bHHU
— ANI (@ANI) May 13, 2019
Read Also; അമിത് ഷായുടെ റോഡ് ഷോയ്ക്ക് വിലക്കേർപ്പെടുത്തി മമതാ ബാനർജി
സ്വന്തം അനന്തരവൻ തെരഞ്ഞെടുപ്പിൽ പരാജയപ്പെടുമെന്ന ഭയം കൊണ്ടാണ് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി തന്റെ റാലിക്ക് അനുമതി നിഷേധിച്ചത്. മമതയുടെ ഭരണത്തിൽ ദുർഗാ പൂജയ്ക്ക് പോലും അനുമതി ലഭിക്കുന്നില്ലെന്നും ജനാധിപത്യത്തിന് വിരുദ്ധമായാണ് മമതയുടെ ഭരണമെന്നും അമിത് ഷാ കുറ്റപ്പെടുത്തി. ഇന്ന് ബംഗാളിലെ ജാദവ്പൂരിൽ അമിത് ഷായുടെ ഹെലിക്കോപ്റ്റർ ഇറക്കാനും റോഡ് ഷോ നടത്താനും മമത സർക്കാർ അനുമതി നിഷേധിച്ചിരുന്നു.
ഇതേ തുടർന്ന് ബിജെപി ജാദവ്പൂരിലെ പൊതുസമ്മേളനവും റോഡ് ഷോയും റദ്ദാക്കിയിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയായിരുന്നു അമിത് ഷായുടെ പ്രസംഗം. ഇന്ന് താൻ മൂന്ന് തെരഞ്ഞെടുപ്പ് പ്രചാരണ വേദികളിലാണ് എത്തേണ്ടിയിരുന്നത്. അതിൽ ഒരു മണ്ഡലത്തിൽ മമതാജിയുടെ അനന്തരവനാണ് മത്സരിക്കുന്നത്. അവരുടെ അനന്തരവൻ പരാജയപ്പെടുമെന്ന ഭീതികൊണ്ടാണ് താൻ പങ്കെടുക്കുന്ന റാലിക്ക് അവർ അവിടെ അനുമതി നിഷേധിച്ചതെന്നും അമിത് ഷാ പറഞ്ഞു.കഴിഞ്ഞയാഴ്ച തനിക്കു നേരെ ജയ് ശ്രീറാം മുദ്രാവാക്യം മുഴക്കിയ ബിജെപി പ്രവർത്തകരോട് മമത ബാനർജി ക്ഷോഭിച്ചിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here