Advertisement

പത്തനംതിട്ടയിൽ ഉദ്യോഗസ്ഥരുടെ അറിവോടെ വോട്ടർ പട്ടികയിലെ പേരുകൾ വെട്ടിമാറ്റിയെന്ന് ആന്റോ ആന്റണി

May 13, 2019
1 minute Read

പത്തനംതിട്ടയിൽ തെരഞ്ഞടുപ്പ് കമ്മീഷനു വേണ്ടി പ്രവർത്തിച്ച ഉദ്യോഗസ്ഥരുടെ സഹായത്തോടെ വോട്ടർമാരുടെ പേരുകൾ വെട്ടിമാറ്റിയെന്ന് യുഡിഎഫ് സ്ഥാനാർത്ഥി ആന്റോ ആന്റണി. ഇരുപതിനായിരത്തിൽ കൂടുതൽ ആളുകളുടെ പേര് ഇങ്ങനെ പട്ടികയിൽ നിന്നും നീക്കം ചെയ്തിട്ടുണ്ട്.

Read Also; വോട്ടർ പട്ടികയിൽ തിരിമറി നടന്നു; 10 ലക്ഷം യുഡിഎഫ് വോട്ടുകൾ സിപിഎം വെട്ടിയെന്ന് ഉമ്മൻ ചാണ്ടി

ചുമത്തറ ബൂത്തിൽ കള്ളവോട്ട് നടക്കുകയും ചെയ്തിട്ടുണ്ട്. ഇതിനെതിരെ പരാതി നൽകിയപ്പോൾ രണ്ടും മൂന്നും മണിക്കൂർ മാത്രമുള്ള ദൃശ്യങ്ങളാണ് ലഭിച്ചത്. മുഴുവൻ ദൃശ്യങ്ങളും നൽകണമെന്ന് ആവശ്യപ്പെട്ട് വീണ്ടും പരാതി നൽകിയിട്ടുണ്ട്.തെരഞ്ഞെടുപ്പിലെ ക്രമക്കേടിനെക്കുറിച്ച് ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നും ആന്റോ ആന്റണി ആവശ്യപ്പെട്ടു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top