Advertisement

നീലേശ്വരം സ്‌കൂളിലെ പരീക്ഷ ക്രമക്കേട്; അന്വേഷണം ആവശ്യപ്പെട്ട് ഹയർ സെക്കണ്ടറി ഡയറക്ടർ ഡിജിപിക്കു പരാതി നൽകി

May 13, 2019
1 minute Read

കോഴിക്കോട് മുക്കം നീലേശ്വരം ഗവൺമെന്റ് ഹയർ സെക്കന്ററി സ്‌കൂളിൽ വിദ്യാർഥികൾക്ക് വേണ്ടി അദ്ധ്യാപകൻ പരീക്ഷ എഴുതിയ സംഭവത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ഹയർ സെക്കണ്ടറി ഡയറക്റ്റർ ഡി.ജി.പി ക്കു പരാതി നൽകി. സസ്പെൻഷനിലായ അധ്യാപകർ മുൻപും ക്രമക്കേട് നടത്തിയുട്ടുണ്ടോയെന്നു അന്വേഷിക്കണമെന്നും പരാതിയിൽ ആവശ്യപെട്ടിട്ടുണ്ട്.

പരീക്ഷാനടത്തിപ്പിലെ അഡീഷണൽ ഡെപ്യൂട്ടി ചീഫും, അധ്യാപകനുമായ നിഷാദ‌് വി മുഹമ്മദ് സ‌്കൂളിലെ രണ്ട‌് വിദ്യാർഥികൾക്ക‌് വേണ്ടി ഇംഗ്ലീഷ‌് പരീക്ഷ എഴുതുകയും, ഉത്തരക്കടലാസുകൾ തിരുത്തുകയും ചെയ്തുവെന്നു ഹയർസെക്കൻഡറി വിദ്യാഭ്യാസ ഡയറക്ടറുടെ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

Read Also : ആളു മാറി പരീക്ഷയെഴുതിയത് സ്കൂളിനു 100 ശതമാനം വിജയത്തിനു വേണ്ടിയെന്ന് അദ്ധ്യാപകൻ

നിഷാദ് വി മുഹമ്മദിനെയും , ക്രമക്കേടിന് കൂട്ടുനിന്ന കുറ്റത്തിന് സ്കൂൾ പ്രിൻസിപ്പലും പരീക്ഷാ ചീഫ് സൂപ്രണ്ടുമായിരുന്ന കെ റസിയയെയും , പരീക്ഷ ഡെപ്യൂട്ടി ചീഫും സ്കൂളിലെ അധ്യാപകനുമായ പി കെ ഫൈസലിനെയും സസ്പെൻഡും ചെയ്തിരുന്നു. ഇതിനെ തുടർന്നു സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ഹയർസെക്കണ്ടറി ഡയറക്ട്ടർ ഇന്ന് സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നൽകി.സംഭവത്തിൽ ക്രിമിനൽ പശ്ചാത്തലമുള്ളതത്തിനാലാണ് പോലീസ് അന്വേഷണം ആവശ്യപ്പെട്ടിരിക്കുന്നത്. സസ്പെൻഷനിലായ അധ്യാപകർ മുൻപും ഇത്തരത്തിലുള്ള ക്രമക്കേടുകൾ നടത്തിയുട്ടുണ്ടോയെന്നു അന്വേഷിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവത്തിൽ ഏതെങ്കിലും തരത്തിലുള്ള കോഴ ഇടപാടുകൾ ഉണ്ടായിട്ടുണ്ടോയെന്നും നിഷാദ്.വി.മുഹമ്മദിന് സ്‌കൂളിലെ മറ്റ് അധ്യാപകരുടെ സഹായം ലഭിച്ചിട്ടുണ്ടോയെന്നും പോലീസ് അന്വേഷിക്കും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top