ഔദ്യോഗിക യാത്രയില്‍ ഭാര്യയുടെ യാത്രാച്ചെലവ് സര്‍ക്കാര്‍ വഹിക്കണം; കത്ത് പിന്‍വലിക്കില്ലെന്ന് പി.എസ്.സി ചെയര്‍മാന്‍

ഔദ്യോഗിക യാത്രയില്‍ അനുഗമിക്കുന്ന ഭാര്യയുടെ യാത്രാ ചിലവും സര്‍ക്കാര്‍ വഹിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ കത്ത് പിന്‍വലിക്കില്ലെന്ന് പി.എസ്.സി ചെയര്‍മാന്‍.
സംഭവം ചര്‍ച്ച ചെയ്യാന്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ യു.ഡി.എഫ് അംഗങ്ങളും പി.എസ്.സി ചെയര്‍മാനെ പിന്തുണച്ചു. സര്‍ക്കാരിനു കത്ത് അയച്ച സെക്രട്ടറിക്ക് ജാഗ്രത കുറവുണ്ടായെന്നും യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു. തെറ്റിദ്ധാരണ ഉണ്ടാക്കാനുള്ള ശ്രമമമാണ് നടന്നതെന്നായിരുന്നു പി.എസ്.സി ചെയര്‍മാന്റെ പ്രതികരണം. ഏപ്രില്‍ മുപ്പതിനാണ് ചെയര്‍മാന്‍ ഔദ്യോഗിക യാത്രകളില്‍ ഒപ്പം വരുന്ന ഭാര്യയുടെ ചെലവ് സര്‍ക്കാര്‍ വഹിക്കണമെന്നാവശ്യപ്പെട്ട് എം.കെ.സക്കീര്‍ ഫയലില്‍ കുറിച്ചത്.
ചെയര്‍മാന്റെ ആവശ്യം പിഎസ്സി സെക്രട്ടറി സാജു ജോര്‍ജ് പൊതുഭരണ വകുപ്പിനെ അറിയിച്ചു. തുടര്‍ന്ന് ഇന്നു നടന്ന യോഗത്തിലും പിഎസ്സി ചെയര്‍മാന്‍ തന്റെ ആവശ്യം ഉന്നയിച്ചു. ഔദ്യോഗിക വാഹനവും ഡ്രൈവറും പെട്രോള്‍ അലവന്‍സും ഔദ്യോഗിക വസതിയും ഒന്നര ലക്ഷത്തിലധികം രൂപ ശമ്പളവും ഐഎഎസ് ജീവനക്കാര്‍ക്ക് സമാനമായ നിരക്കിലുള്ള ഡിഎയുമാണ് അനുവദിക്കുന്നത്. മാത്രമല്ല, പിഎസ്സി ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ക്ക് മുന്‍കൂര്‍ അനുമതി ആവശ്യമില്ലാത്ത കണ്‍സോളിഡേറ്റഡ് ഫണ്ടില്‍ നിന്നാണ് ഈ തുക അനുവദിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here