പൂരം ആവേശക്കൊടുമുടിയിൽ ; കാഴ്ചയുടെ വിസ്മയം തീർത്ത് കുടമാറ്റം

കൊട്ടിക്കയറിയ ഇലഞ്ഞിത്തറ മേളത്തിനു പിന്നാലെ കുടമാറ്റവും. തൃശൂർ പൂരത്തിന്റെ ആവേശം കൊടുമുടി കയറുകയാണ്. തിങ്ങി നിറഞ്ഞ ജനസാഗരത്തിനു മുന്നില്‍ വർണപ്പൊലിമയിൽ കാഴ്ചയുടെ വിസ്മയമൊരുക്കി വൈകീട്ട് ആറ് മണിയോടെയാണ് കുടമാറ്റത്തിന് തുടക്കമായത്. പാറമേക്കാവിന്റെയും തിരുവമ്പാടിയുടെയും 15 ആനകൾ വീതമാണ് കുടമാറ്റത്തിൽ അണി നിരക്കുന്നത്. നേരത്തെ രണ്ടരമണിക്കൂർ നീണ്ടു നിന്ന ഇലഞ്ഞിത്തറ മേളത്തിനു ശേഷം പാറമേക്കാവ് ഭഗവതി തെക്കേ ഗോപുരനടയിലൂടെ പുറത്തേക്കിറങ്ങുന്ന ചടങ്ങുകൾ നടന്നിരുന്നു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here