Advertisement

വരാപ്പുഴ ശ്രീജിത്ത് കസ്റ്റഡി കൊലപാതകത്തില്‍ ഏഴ് പൊലീസുകാരെ പ്രോസിക്യൂട്ട് ചെയ്യാന്‍ സര്‍ക്കാര്‍ അനുമതി

May 13, 2019
1 minute Read

വരാപ്പുഴ ശ്രീജിത്ത് കസ്റ്റഡി കൊലപാതകത്തില്‍ ഏഴ് പൊലീസുകാരെ പ്രോസിക്യൂട്ട് ചെയ്യാന്‍ സര്‍ക്കാര്‍ അനുമതി. സി ഐ ക്രിസ്പിന്‍ സാം, എസ് ഐ ദീപക് ഉള്‍പ്പെടെയുള്ളവരെ പ്രോസിക്യൂട്ട് ചെയ്യാനാണ് ആഭ്യന്തര വകുപ്പ് അനുമതി നല്‍കിയത്.

Read more: വരാപ്പുഴ കസ്റ്റഡി മരണം; ശ്രീജിത്തിന്റെ കുടുംബത്തിന് നീതി ഉറപ്പാക്കുമെന്ന്‌ ഐജി ശ്രീജിത്ത്‌

സംഭവത്തെ തുടര്‍ന്ന് സസ്‌പെന്‍ഷനിലായിരുന്ന പൊലീസുകാരെ കഴിഞ്ഞ ഡിസംബറില്‍ സര്‍വ്വീസില്‍ തിരിച്ചെടുത്തിരുന്നു. കേസില്‍ കുറ്റപത്രം തയ്യാറാക്കിയ ശേഷമാണ് ഉദ്യോഗസ്ഥരെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി തേടി അന്വേഷണ സംഘം സര്‍ക്കാരിനെ സമീപിച്ചത്. എന്നാല്‍ ഇതുവരെ കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ല. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ ഒമ്പതിനാണ് ക്രൂരമായ കസ്റ്റഡി മര്‍ദ്ദനത്തിനെ തുടര്‍ന്ന് ശ്രീജിത്ത് കൊല്ലപ്പെട്ടത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top