ഫേസ്ബുക്കില്‍ നിന്ന് വാട്‌സ്ആപ്പും ഇന്‍സ്റ്റഗ്രാമും വേര്‍തിരിക്കണമെന്ന് സഹസ്ഥാപകന്‍ ക്രിസ് ഹ്യൂസ്

സാമൂഹ്യമാധ്യമങ്ങളിലെ ഏറ്റവും വലിയ ആശയവിനിമയ സംരംഭമായ ഫേസ്ബുക്ക് ഒരു കുത്തക കമ്പനിയായി തുടരുന്നതിനു പകരം ഇന്‍സ്റ്റഗ്രാമും വാട്‌സ്ആപ്പും ഫേസ്ബുക്കില്‍ നിന്ന് വേര്‍തിരിക്കണമെന്ന് ക്രിസ് ഹ്യൂസ്.
ഫേസ്ബുക്ക് ഇന്‍സ്റ്റഗ്രാംമും വാട്‌സ്ആപ്പും ഏറ്റടെുത്തതോടെ കമ്പനിയ്ക്ക് കുത്തക സ്വഭാവം കൈവന്നുവെന്നും മാത്രമല്ല, ഇവ രണ്ടും ഫേസ്ബുക്കിന്റെ ഭാഗമായതോടെയാണ് സ്വകാര്യത സംബന്ധിച്ച ഭയം ഫേസ്ബുക്കില്‍ ഉടലെടുത്തതെന്നും സഹ സ്ഥാപകന്‍ കൂടിയായ ക്രിസ് ഹ്യൂസ് വ്യക്തമാക്കുന്നു.
അതേസമയം, വര്‍ഗ്ഗീയതയും തീവ്ര ആശയ പ്രചരണവും ഫേസ്ബുക്കില്‍ കൂടുതലായി പ്രചരിക്കുന്നുവെന്നും ഇത്തരം സാഹചര്യങ്ങള്‍ രൂക്ഷമായി വരുമ്പോള്‍ ആളുകള്‍ എങ്ങനെയാവും ഫേസ്ബുക്ക് പോലൊരു പ്ലാറ്റ്‌ഫോം ഉപയോഗിക്കുക എന്നതിലും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. മാത്രമല്ല, യുഎസ് പോലൊരു രാജ്യം അമേരിക്കന്‍ പൗരനല്ലാത്ത സക്കര്‍ബെര്‍ഗിനെ പൂര്‍ണ്ണമായും വിശ്വാസത്തിലെടുക്കില്ല എന്നും ക്രിസ് വ്യക്തമാക്കി.
മാത്രമല്ല, വമ്പന്‍ സാങ്കേതിക വിദ്യകൈവശമുള്ള സോഷ്യല്‍ മീഡിയയ്ക്ക് ഒരു രാജ്യത്തെ തന്നെ നിയന്ത്രിക്കാനാവും അതുകൊണ്ടുതന്നെ ആത്രയേറെ ഡേറ്റബാങ്കും ഇത്തരം കമ്പനികളുടെ കൈവശമുണ്ടാകുമെന്നും ക്രിസ് പറയുന്നു. എന്നാല്‍ ക്രിസ് ഉന്നയിച്ച വാദത്തെ ഫേസ്ബുക്ക് പാടെ നിരാകരിച്ചു. മാത്രമല്ല, ഫേസ്ബുക്ക് പോലൊരു കമ്പനിയോട് ഇങ്ങനെ പറയുന്നത് ശരിയല്ലെന്നും ഫേസ്ബുക്ക് വക്താവ് നിക്ക് ക്ലെഗ് വ്യക്തമാക്കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here