കെപിസിസി ലോക്സഭ തെരഞ്ഞെടുപ്പ് അവലോകനയോഗം തിരുവനന്തപുരത്ത് പുരോഗമിക്കുന്നു

ലോക്സഭ തെരഞ്ഞെടുപ്പ് അവലോകനത്തിനായി ചേര്‍ന്ന കെപിസിസി നേതൃയോഗം തിരുവനന്തപുരത്ത് പുരോഗമിക്കുന്നു. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ കെപിസിസി ഭാരവാഹികള്‍, ഡിസിസി പ്രസിഡന്റുമാര്‍, പാര്‍ലമെന്റ്-നിയോജക മണ്ഡലം സ്ഥാനാര്‍ഥികള്‍ എന്നിവരാണ് പങ്കെടുക്കുന്നത്.
തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രചാരണ വേളയില്‍ ചില സ്ഥാനാര്‍ത്ഥികള്‍ പരാതികള്‍ ഉന്നയിച്ചിരുന്നു. ഇതിനു പുറമേ, പോസ്റ്റല്‍ ബാലറ്റ് ക്രമക്കേട്, കള്ളവോട്ട് വിവാദം, വോട്ടര്‍ പട്ടികയിലെ ക്രമക്കേട് തുടങ്ങിയ വിഷയങ്ങളില്‍ പാര്‍ട്ടി സ്വീകരിക്കേണ്ട തുടര്‍നടപടികളും സര്‍ക്കാരിനെതിരായ പ്രക്ഷോഭ പരിപാടികള്‍ക്കും യോഗത്തില്‍ തീരുമാനമെടുക്കും. ഉച്ചക്ക് ശേഷം കെപിസിസി രാഷ്ട്രീയകാര്യ സമിതിയും യോഗം ചേരും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here