Advertisement

ലോക്‌സഭ തെരഞ്ഞെടുപ്പ് അവലോകനം; കെപിസിസി നേതൃയോഗങ്ങൾ ഇന്ന് ചേരും

May 14, 2019
0 minutes Read
kpcc

ലോക്‌സഭ തെരഞ്ഞെടുപ്പ് അവലോകനത്തിനായി കെപിസിസി നേതൃ യോഗങ്ങൾ ഇന്ന് തിരുവനന്തപുരത്ത് ചേരും. ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രവർത്തനത്തിലെ വീഴ്ചകളും വിജയസാധ്യതയും യോഗം വിലയിരുത്തും.

ലോക്‌സഭാതിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ വിലയിരുത്തലിനായി നേതൃയോഗവും കെപിസിസി രാഷ്ട്രീയകാര്യ സമിതിയുമാണ് ഇന്ന് യോഗം ചേരുന്നത്. കെപിസിസി ഭാരവാഹികൾ, ഡിസിസി പ്രസിഡന്റുമാർ, പാർലമെന്റ്‌നിയോജക മണ്ഡലം സ്ഥാനാർഥികൾ എന്നിവരുടെ സംയുക്ത യോഗം രാവിലെ 10 ന് കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനിൽ ചേരും. ഉച്ചക്ക് മൂന്നിന് കെപിസിസി രാഷ്ട്രീയകാര്യ സമിതിയും യോഗം ചേരുന്നുണ്ട്. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ അധ്യക്ഷതയിലാണ് യോഗങ്ങൾ. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രചാരണ വേളയിൽ ചില സ്ഥാനാർത്ഥികൾ പരാതികൾ ഉന്നയിച്ചിരുന്നു. ഇത് ഇന്നത്തെ യോഗത്തിൽ ചർച്ചയായേക്കും.

പ്രചാരണ വേളയിൽ ഉണ്ടായ വീഴ്ചകൾ, അതിന് കാരണമായ സാഹചര്യങ്ങൾ, വീഴ്ച വരുത്തിയ നേതാക്കൾ തുടങ്ങി വിശദ ചർച്ചകളാകും യോഗത്തിൽ ഉണ്ടാവുക. പോസ്റ്റൽ ബാലറ്റ് ക്രമക്കേട്, കള്ളവോട്ട് വിവാദം, വോട്ടർ പട്ടികയിലെ ക്രമക്കേട് തുടങ്ങിയ വിഷയങ്ങളിൽ പാർട്ടി സ്വീകരിക്കേണ്ട തുടർ നടപടികൾക്കും പ്രക്ഷോഭ പരിപാടികൾക്കും യോഗം രൂപം നൽകിയേക്കും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top