Advertisement

സുനന്ദ പുഷ്‌കർ കേസ്; അന്വേഷണത്തിൽ വലിയ വീഴ്ചകൾ സംഭവിച്ചുവെന്ന് കോടതി

May 14, 2019
1 minute Read

സുനന്ദ പുഷ്‌കർ കേസ് അന്വേഷണത്തിൽ വലിയ വീഴ്ചകൾ സംഭവിച്ചതായി കോടതി. മൊബൈൽ ഫോണും ലാപ്‌ടോപും ശശിതരൂരിന് കൈമാറിയത് ഗുരുതര വീഴ്ചയാണെന്ന് കോടതി കണ്ടെത്തി. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ സൂചനകൾ അന്വേഷണഉദ്യോഗസ്ഥൻ അവഗണിച്ചെന്നും കോടതി നിരീക്ഷിച്ചു. അന്വേഷണ ഉദ്യോഗസ്ഥനോട് 24 ന് ഹാജരാകാൻ നിർദേശം നൽകി.

Read Also : സുനന്ദ പുഷ്‌കര്‍ കേസ്; അര്‍ണബിന്റെ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി

2014 ജനുവരി പതിനേഴിനാണ് സുനന്ദ പുഷകർ ദുരൂഹ സാഹചര്യത്തിൽ മരിച്ചത്. ഡൽഹി പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഭർത്താവ് ശശി തരൂരിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിക്കപ്പെട്ടത്. മരണം നടന്ന പഞ്ചനക്ഷത്ര ഹോട്ടലിൽ താമസിയ്ക്കുന്നതിനിടെ ഇരുവരും വഴക്കിട്ടിരുന്നതായും സാക്ഷി മൊഴികൾ ഉണ്ടായിരുന്നു.മരണത്തിനു തൊട്ടു മുൻപ് ശശി തരൂരിന് സുനന്ദ പുഷ്‌കർ ഇ-മെയിൽ അയച്ചിരുന്നു. ജീവിക്കാനാഗ്രഹിക്കുന്നില്ല താൻ മരിക്കാൻ പോകുന്നു എന്ന് വ്യക്തമാക്കിയായിരുന്നു സുനന്ദ സന്ദേശമയച്ചത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top