Advertisement

നെയ്യാറ്റിൻകര ആത്മഹത്യ; അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു

May 14, 2019
0 minutes Read

നെയ്യാറ്റിൻകര മാരായി മുട്ടത്ത് ജപ്തി ഭീഷിണിയെത്തുടർന്ന് തീകൊളുത്തി ആത്മഹത്യ ചെയ്ത വൈഷ്ണവിയുടെയും ലേഖയുടെയും മൃതദേഹം പോസ്റ്റമാർട്ടത്തിനു ശേഷം നാളെ സംസ്‌ക്കരിക്കും. സംഭവത്തിൽ അസ്വാഭാവിക മരണത്തിനു പൊലീസ് കേസെടുത്തു. റവന്യു മന്ത്രിയും ജില്ല കളക്ടറോടു റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഇന്ന് ഉച്ചയോടെ നെയ്യാറ്റിനകര മാരായമുട്ടം സ്വദേശികളായ അമ്മയും മകളും വിടിനുള്ളിൽ സ്വയം മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. വൈഷ്ണവി സംഭവസ്ഥലത്തുവെച്ചു തന്നെ മരണപ്പെട്ടു ഗുരുതരമായി പൊള്ളലേറ്റ അമ്മ ലേഖയെ മെഡിക്കൽ കോളെജിൽ പ്രവേശിപ്പിച്ചെങ്കിലും വൈകുന്നേരത്തോടെ മരണപ്പെടുകയായിരുന്നു. പതിനഞ്ച് വർഷം മുൻപ് കാനറ ബാങ്കിൽ നിന്നെടുത്ത ഭവന വായ്പ തിരിച്ചടക്കാത്തതിനെ തുടർന്ന് ബാങ്ക് ജപ്തി നടപടികളരാംഭിച്ചതിൽ മനം നൊന്താണ് ഇരുവരും ആത്മഹത്യ ചെയ്തത്.

ബാങ്കിന്റെ ഭാഗത്തു നിന്ന് നിരന്തര സമർദ്ദമുണ്ടായതായാണ് ബന്ധുക്കളും നാട്ടുകാരും ആരോപിക്കുന്നത്. സംഭവത്തിൽ അസ്വാഭാവിക മരണത്തിനു കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. മരിച്ചവരുടെ ബന്ധുക്കളുടെ മൊഴിയെടുക്കും. ബാങ്ക് ഉദ്യോഗസ്ഥരുടെ പങ്കിനെപ്പറ്റി വിശദമായ അന്വേഷണം നടത്തുമെന്നും പൊലീസ് വ്യക്തമാക്കി. റവന്യു വകുപ്പ് മന്ത്രിയും സംഭവത്തിൽ ജില്ല കളക്ടറോട് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. മരിച്ച ലേഖയുടെയും വൈഷ്ണവിയുടെയും മൃതദേഹം പോസ്റ്റ് മാർട്ടത്തിനു ശേഷം നാളെ ബന്ധുക്കൾക്കു വിട്ടു നൽകും. അതേസമയം സംഭവത്തിൽ ഉത്തരവാദികളായ ബാങ്ക് ഉദ്യോസ്ഥരെ അറസ്റ്റ് ചെയ്യുന്നതുവരെ പ്രതിഷേധവുമായി മുന്നോട്ടു പോകുമെന്നാണ് നാട്ടുകാർ പറയുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top