ബാലാക്കോട്ട് മിന്നാലാക്രമണത്തെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പരാമര്‍ശങ്ങളെ പരിഹസിച്ച് സാമൂഹ്യമാധ്യമങ്ങളും പ്രതിപക്ഷ പാര്‍ട്ടികളും

ബാലാക്കോട്ട് മിന്നാലാക്രമണത്തെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പരാമര്‍ശങ്ങളെ പരിഹസിക്കുന്നത് സാമൂഹ്യമാധ്യമങ്ങളും പ്രതിപക്ഷ പാര്‍ട്ടികളും ഇന്നും തുടരുകയാണ്. മേഘങ്ങള്‍ ഉള്ളതിനാല്‍ വ്യോമസേന വിമാനങ്ങള്‍ പാക്കിസ്ഥാന്റെ റഡാറിന് കാണാന്‍ കഴിയില്ലെന്ന തന്റെ ഉപദേശത്തെ തുടര്‍ന്നാണ് കനത്ത മഴയത്ത് ബലാക്കോട്ടില്‍ മിന്നലാക്രമണം നടത്തിയതെന്നായിരുന്നു നരേന്ദ്രമോദിയുടെ പ്രസ്താവന. മണ്ടന്‍ പരാമര്‍ശം കൊണ്ട് മോദി രാജ്യത്തെ നാണം കെടുത്തിയെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. 1987-88 കാലത്ത് ഇ മെയില്‍ സന്ദേശം അയച്ചുവെന്ന പ്രധാനമന്ത്രിയുടെ പരാമര്‍ശവും ഇപ്പോള്‍ പരിഹാസത്തിന് കാരണമായിട്ടുണ്ട്
ഇത് വരെ വെളിപ്പെടുത്താത്ത രഹസ്യമാണെന്ന ആമൂഖത്തോടെയായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി ബലാക്കോട്ട് മിന്നാക്രമണത്തിന് പിന്നിലെ അദ്ദേഹത്തിന്റെ ഇടപെടലിനെ കുറിച്ച് ഒരു ടി വി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയത്. മിന്നലാക്രണം നടത്താന്‍ നിശ്ചയിച്ചിരുന്ന ദിവസം കനത്ത മഴയായിരുന്നു. അതോടെ മേഘങ്ങള്‍ക്കിടയിലൂടെ യുദ്ധവിമാനങ്ങള്‍ക്ക് പോകാന്‍ കഴിയുമോയന്ന ആശങ്ക വിദഗ്ദര്‍ക്കുണ്ടായി.
മിന്നാലാക്രമണം മാറ്റി വെക്കുന്ന കാര്യവും ചര്‍ച്ചക്ക് വന്നു. മേഘങ്ങളുണ്ടെങ്കില്‍ റഡാറില്‍ നിന്ന് രക്ഷപ്പെടാന്‍ കഴിയുമെന്നും ഉടന്‍ ആക്രമണത്തിന് പുറപ്പെടാനും ഞാന്‍ അവരോട് പറഞ്ഞു. മേഘങ്ങളുടെ കാര്യം എന്ത് കൊണ്ട് ശാസ്ത്രബോധമുള്ളവര്‍ ചിന്തിച്ചില്ലെന്ന് അത്ഭുതപ്പെട്ടുവെന്നും പ്രധാനമന്ത്രി അഭിമുഖത്തില്‍ പറഞ്ഞു. പ്രധാനമന്ത്രിയുടെ പരാമര്‍ശങ്ങള്‍ ബി ജെ പിയുടെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ വന്നതോടെ വലിയ പരിഹാസത്തിന് അത് വഴിവെച്ചു. മേഘങ്ങളെ മറികടന്ന് വസ്തുക്കളെ കാണാനുള്ള കഴിവ് റഡാനിനുണ്ടെന്നുള്ള അറിവ് നരേന്ദ്രമോദിക്കില്ലെന്ന വിമര്‍ശമാണ് ഭൂരിഭാഗം ആളുകളും ഉന്നയിച്ചത്. സമൂഹ മാധ്യമങ്ങളില്‍ ഇപ്പോഴും പരിഹാസം തുടരുകയാണ്.
1987-88 കാലത്ത് ഡിജിറ്റല്‍ ക്യാമറ ഉപയോഗിച്ച് എല്‍ കെ അദ്വാനിയുടെ ചിത്രമെടുത്തെന്നും കളര്‍ഫോട്ടോ ഇ മെയില്‍ വഴി അയച്ച് കൊടുത്തുവെന്നുമുള്ള നരേന്ദ്രമോദിയുടെ പരാമര്‍ശവും ട്രോളന്‍മ്മാര്‍ ഏറ്റെടുത്തിരിക്കുകയാണ്. ഇന്ത്യയില്‍ 1995കളിലാണ് ഇ മെയില്‍ ആദ്യമായി ഉപയോഗിക്കുന്നത്. അതിനും എട്ട് വര്‍ഷഭങ്ങള്‍ക്ക് മുന്‍പ് കളര്‍ഫോട്ടോ മെയില്‍ വഴി അച്ചുവെന്നാണ് മോദിയുടെ അവകാശവാദം. മോദിയുടെ പരാമര്‍ശങ്ങള്‍ ഇന്ത്യയെ ലോകരാജ്യങ്ങള്‍ക്ക് നാണം കെടുത്തിയെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. അദ്ദേഹം വാര്‍ത്ത സമ്മേളനം വിളിക്കാതിരിക്കുന്നത് തന്നെയാണ് നല്ലത് അല്ലെങ്കില്‍ അബന്ധങ്ങളുടെ ഘോഷയാത്ര ഉണ്ടാകുമെന്നും കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേര പരിഹസിച്ചു. വ്യോമസേന അംഗങ്ങളെ വിവരമില്ലാത്തവരായി ചിത്രീകരിച്ച പ്രധാനമന്ത്രിയുടെ നടപടിക്കെതിരെയും വിമര്‍ശനമുയര്‍ന്നു. പ്രധാനമന്ത്രിയുടെ ഇത്തരം പ്രസ്താവനകള്‍ നിരത്തരവാദിത്തപരമാണെന്നും ചട്ടലംഘത്തിന് നടപടി സ്വീകരിക്കണമെന്നുമാവശ്യപ്പെട്ട് സി പി ഐ എം തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here