Advertisement

ദുബായിൽ കെട്ടിട വാടക കുറയുന്നതായി റിപ്പോർട്ട്

May 14, 2019
0 minutes Read

പ്രവാസികളിൽ ആഹ്ലാദമുയർത്തി ദുബായിൽ കെട്ടിട വാടക കുറയുന്നതായി സൂചന. ദുബായിയുടെ ഹൃദയ ഭാഗങ്ങളായ ബർദുബായിലും കരാമയിലും അപാർട്‌മെന്റുകളുടെയും ഫ്‌ളാറ്റുകളുടെയും വാടക 20 മുതൽ 25% വരെ കുറയുന്നെന്നാണു വിവരം. വാടക കുറഞ്ഞതോടെ ഷാർജ, അജ്മാൻ തുടങ്ങി ഉമ്മുൽഖുവൈനിൽ വരെ താമസമാക്കിയിരുന്ന ദുബായ് വിസക്കാർ ബർദുബായ്, കരാമ എന്നിവിടങ്ങളിലേയ്ക്ക് മടങ്ങുന്നതായും റിപ്പോർട്ടുകളുണ്ട്.

മലയാളികൾ ഏറ്റവും കൂടുതൽ താമസിക്കുന്ന തിരക്കേറിയ പ്രദേശങ്ങളാണ് കരാമയും ബർദുബായിയും. ഇവിടെ നിന്ന് യുഎഇയുടെ എല്ലാ ഭാഗത്തേക്കും യാത്ര എളുപ്പമാണെന്നതാണ് ആളുകളെ ഇവിടെ താമസിക്കാൻ പ്രേരിപ്പിക്കുന്നത്. ബർദുബായിൽ എവിടെ താമസിച്ചാലും ഗുബൈബ ബസ് സ്റ്റേഷൻ, മെട്രോ സ്റ്റേഷനുകൾ എന്നിവിടങ്ങളിലേക്കെത്താൻ വളരെ എളുപ്പമാണ്.

കരാമയിൽ പ്രതിവർഷം 80,000 ദിർഹമുണ്ടായിരുന്ന ഇരുമുറി ഫ്‌ളാറ്റിന് 68,000 മുതൽ 70,000 ദിർഹം വരെയായി. നിലവിലെ താമസക്കാർക്ക് വാടക കുറച്ചു നൽകാൻ റിയൽ എസ്റ്റേറ്റ് കമ്പനികൾ തയ്യാറാകുന്നില്ല. 3 വർഷത്തേക്ക് വാടക കൂട്ടാൻ പാടില്ലെന്ന നിയമം അടുത്തിടെ ദുബായിലും പ്രാബല്യത്തിൽ വന്നിരുന്നു. ഈ നിയമം നേരത്തേ തന്നെ ഷാർജയിൽ നടപ്പിലാക്കിയിട്ടുണ്ട്. പുതിയ നിയമം ദുബായിൽ താമസിക്കുന്നവർക്ക് വലിയ ആശ്വാസമാകുമെന്നാണു കരുതുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top